സൂറിച്ച്: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിന്റെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ രണ്ട് മത്സരങ്ങളില്‍ വിലക്കി ഫിഫ. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിനുശേഷം കോപ അമേരിക്ക കിരീടത്തിന്റെ മാതൃക കൈയിലെടുത്ത് അശ്ലീല ആംഗ്യം കാണിച്ചിതിനും കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ടിവി ക്യാമറാമാന്റെ ക്യാമറയിലേക്ക് ഗ്ലൗസ് കൊണ്ട് തട്ടിയതിനുമാണ് വിലക്കെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ വ്യക്തമാക്കി.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിലൂടെ എമിലിയാനോ മാര്‍ട്ടിനെസ് ഫിഫ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിതയായി അച്ചടക്ക സമിതി വിലയിരുത്തി. 2022ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം നടന്ന പുരസ്കാരദാനച്ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം നേടിയശേഷം മാര്‍ട്ടിനെസ് വിവാദ ആംഗ്യം കാട്ടിയിരുന്നു. ഇതിന് പുറമെ സെപ്റ്റംബര്‍ 10ന് നടന്ന ചേര്‍ത്താണ് രണ്ട് മത്സര വിലക്ക്. എന്നാല്‍ ഫിഫ അച്ചടക്ക സമിതിയുടെ നപടിയില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കടുത്ത അതൃപ്തി അറിയിച്ചു.
കാണ്‍പൂര്‍ ടെസ്റ്റ് സമനിലയായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളി
ഈ വര്‍ഷം ജൂലൈയില്‍ കോപ അമേരിക്ക നേടിയ അര്‍ജന്റീന ടീമിലും 2022ലെ ലോകകപ്പ് നേടിയ ടീമിലും 2021ലെ കോപ കിരീടം നേടിയ ടീമിലും നിര്‍ണായക പ്രകടനം നടത്തിയത് എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. രണ്ട് മത്സര വിലക്ക് നേരിട്ടതോടെ ഒക്ടോബര്‍ 10ന് വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലും 15ന് ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലും 32കാരനായ എമിലിയാനോ മാര്‍ട്ടിനെസിന് കളിക്കാനാവില്ല.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 18 പോയന്റുമായി അര്‍ജന്റീന ഒന്നാമതാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കോപ അമേരിക്ക ഫൈനലില്‍ തോല്‍പ്പിച്ച കൊളംബിയയോട് അര്‍ജന്റീന അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]