
കൊല്ലം:എഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാൻ ഗവൺമെന്റിന് പ്രയാസമായിരിക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തി ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രിയ വിഷയമാണ്. എഡിജിപിക്കെതിരെ തുടർച്ചയായ പല വിഷയങ്ങളും വന്നു. എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു കൊല്ലത്ത് പറഞ്ഞു.
യുവകലാസാഹിതി സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു. ഉദ്ഘാടന പ്രസംഗത്തിലും എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച പ്രകാശ് ബാബു പരാമര്‍ശിച്ചു.എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് ഡിജിപിയുടെയോ മറ്റാരുടെയെങ്കിലുമോ അനുമതി കിട്ടിയോ എന്നത് അന്വേഷണത്തിൽ കണ്ടെത്താമെന്ന് പ്രകാശ് ബാബു പറഞ്ഞു.
എന്നാൽ അങ്ങനെ കാണാമോ എന്നതാണ് ചോദ്യം ആർഎസ്എസ് നേതാക്കളെ കണ്ടു എന്നത് എഡിജിപി സമ്മതിച്ചതാണ്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. എഡിജിപിക്ക് മതേതര രാജ്യത്തെ ജനങ്ങളെ എങ്ങനെ നീതീപൂർവ്വം കാണാൻ കഴിയും? ക്രമസമാധാന ചുമതലയിൽ തുടരുന്നത് തെറ്റായ സന്ദേശം കേരളത്തിലെ ജനങ്ങൾക്ക് നൽകും. തിരുത്തേണ്ടവർ എത്രയും പെട്ടന്ന് തിരുത്തണമെന്നും പ്രകാശ് ബാബു പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ; പിവി അൻവറിനെതിരെയും രൂക്ഷ വിമര്‍ശനം, ‘സിബിഐ അന്വേഷണം വേണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]