വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും മുൻ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നിൽ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടൻ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ചർച്ചയായതോടെ ബാലയ്ക്കെതിരെ ആദ്യമായി മകൾ രംഗത്തെത്തി. അച്ഛൻ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛൻ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓർമയുണ്ടെന്ന് കുട്ടി പറഞ്ഞു. മാത്രവുമല്ല അമ്മയോടുള്ള വാശിയിൽ തന്നെ കോടതിയിൽ നിന്ന് വലിച്ചിഴച്ച് കാറിലിട്ട് ചെന്നൈയിലേക്ക് ബലമായി കൊണ്ടുപോയെന്നും കുട്ടി പറഞ്ഞു. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളുടെ ആരോപണത്തിൽ ബാല മറുപടി പറഞ്ഞു. വന്നിരിക്കുകയാണ് ബാല. മകളോട് തർക്കിക്കാൻ താനില്ലെന്നും ഇനിയൊരിക്കലും അരികിൽ വരില്ലെന്നും ബാല പറഞ്ഞു. തൊട്ടുപിന്നാലെ കുട്ടിയ്ക്കെതിരേ കടുത്ത സൈബർ ആക്രമണം ഉണ്ടായി. ഇതോടെ അമൃതയും പ്രതികരിച്ചു. ബാലയുമായി പിരിയാനുള്ള ആദ്യമായി അമൃത തുറന്ന് പറഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബർ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു.
ഈ സംഭവം വലിയ ചർച്ചയായതോടെ ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇർഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
”14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ” എന്ന ക്യാപ്ഷനോടെ അമൃതയാണ് ഇർഷാദിൻറെ ഇൻസ്റ്റഗ്രാം വീഡിയോ പങ്കു വച്ചത്. അമൃതയെ അന്ന് ബാല ഉപദ്രവിക്കാറുണ്ടെന്നാണ് ഇർഷാദ് വീഡിയോയിൽ പറയുന്നു. അമൃത നടത്തിയ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ഇർഷാദ്.
”ബാല അമൃത വിവാഹം കഴിഞ്ഞത് മുതൽ അവർ പിരിയും വരെ അവരുടെ ഡ്രൈവറായിരുന്നു ഞാൻ. ഈ സമയത്ത്പ പല കാര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട്. പിരിഞ്ഞ ശേഷം ഞാൻ ചേച്ചിക്കൊപ്പമാണ് പോയത്. അമൃത ചേച്ചിയെ ബാല പലപ്പോഴും മർദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് പതിനെട്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എന്നെയും ബാല മർദ്ദിച്ചിട്ടുണ്ട്. മൂക്കിൽ നിന്നും വായയിൽ നിന്നും ചോര വന്നിട്ടുണ്ട്. അന്ന് ചെറുതായിരുന്നു തിരിച്ച് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല
ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കണ്ടത്. അതാണ് ചേച്ചിക്കൊപ്പം പോയത്. ഇപ്പോൾ വീഡിയോ ഇടാനുള്ള കാരണം. ഇന്നലെ പാപ്പുവിൻറെ വീഡിയോ കണ്ടു അതിൻറെ അടിയിൽ പാപ്പുവിനെകൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന കമൻറ് പലയിടത്തും കണ്ടു ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ അങ്ങനെ ചെയ്യില്ല. അങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കിൽ പണ്ടേ ചെയ്യിപ്പിക്കാമായിരുന്നു.
പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷിയായ എന്നോട് ഇതൊക്കെ തുറന്നു പറഞ്ഞുടെയെന്ന് ചേച്ചിയോ കുടുംബമോ പറഞ്ഞിട്ടില്ല. നിങ്ങൾ വിചാരിക്കും ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് ഇത്രയും നാൾ മിണ്ടാതിരുന്നതാണ്. ഇപ്പോൾ പാപ്പുവിൻറെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതിനാലാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ ഇടുന്നത് പോലും അവർക്ക് അറിയില്ല. അവർ വീഡിയോയിൽ പറഞ്ഞതെല്ലാം സത്യമാണ്.
അവർ മൂന്ന് സ്ത്രീകളും കുട്ടിയും അടങ്ങുന്ന ചെറിയ കുടുംബമാണ് അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെയുള്ളവർ വലിയ ദ്രോഹമാണ് അവരോട് ചെയ്യുന്നത്. ഇത് തുടർന്നാൽ വീണ്ടും വീഡിയോകൾ ചെയ്യേണ്ടിവരും. സത്യസന്ധമായ കാര്യമാണ് ചേച്ചിയും പാപ്പുവും പറയുന്നത്” – ഇർഷാദ് വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് അമൃത വീഡിയോ പങ്കുവച്ചത്. മകൾക്കെതിരേയുള്ള സെെബർ ആക്രമണം രൂക്ഷമായിരുന്ന സാഹചര്യത്തിലായിരുന്നു അത്.
അമൃത വീഡിയോയിൽ പറഞ്ഞത്
ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു. മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത്. മകളുടെ പേരിൽ ഒരു വ്യാജ വാർത്ത വന്നിരുന്നു. മകൾക്ക് കോവിഡ് വന്നിട്ട് ഞാൻ ബാലചേട്ടനെ കാണിച്ചില്ല എന്ന് പറഞ്ഞ്. പിന്നീട് ചാനലുകാർ വന്ന് സത്യാവസ്ഥ മനസ്സിലാക്കി. അവർക്ക് ബാലചേട്ടൻ നൽകിയ വ്യാജ വാർത്തയായിരുന്നു അത്. ഞാൻ മിണ്ടാതിരിക്കുന്നതുകൊണ്ട് ഒരുഭാഗം മാത്രമേ കേൾക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അത്രത്തോളം എല്ലാവരും എന്നെ വെറുക്കുന്നുണ്ടെന്ന് അറിയാം. ആ വെറുപ്പ് മാറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല.
ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് അത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെക്കുറിച്ച് ഓരോ വാർത്തകൾ വരുമ്പോൾ അവൾ എങ്ങനെ സന്തോഷമായിരിക്കും. ഇന്ന് മകൾ വലുതായിരിക്കുന്നു. അവൾ എല്ലാം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവൾ സ്വയം വീഡിയോ ചെയ്തത്. അവൾ എന്ത് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മകൾ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹം ഒരു വീഡിയോ ഇറക്കി. ആ കുട്ടിയെ കൂടുതൽ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്ന തരത്തിൽ. കള്ളി, അഹങ്കാരി അങ്ങനെ ചീത്ത വാക്കുകളാണ് അതിന് പലരും കമന്റ് ചെയ്തത്. അതൊന്നും സഹിക്കാനാകില്ല.
മകൾ പറഞ്ഞതിൽ കുറച്ച് കാര്യങ്ങൾ ഞാൻ വ്യക്തത വരുത്താം. ഞാൻ മകളെ ബ്രെയ്ൻ വാഷ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ ലാപ്പ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്നാണ് ബാല ചേട്ടൻ അഭിമുഖത്തിൽ പറഞ്ഞത്. അത് കണ്ടപ്പോൾ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛൻ ഇങ്ങനെ കള്ളം പറയുന്നതെന്ന്.
കോടതിയിൽ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവൾ അനുഭവിച്ചതാണ്. ഇതിൽ ഞാൻ ബ്രെയിൻ വാഷ് ചെയ്തുവെന്ന് പറയുന്നതിലെ അർഥം എന്താണ് എന്റെ മലയാളി ചേട്ടൻമാരെ, ചേച്ചിമാരെ. നൂറ് കണക്കിന് ആളുകൾ കണ്ട രംഗമാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങൾ എല്ലാവർക്കും ഓർമയില്ലേ. അവൾ കുഞ്ഞുവാവ ആയിരിക്കുമ്പോൾ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജോലിക്കാരാണ് അവൾക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞത്.
മകൾ സ്കൂളിൽ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്നങ്ങൾ ചോദിക്കും. ഒരിക്കൽ ഒപ്പം പഠിക്കുന്ന കുട്ടി നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛൻ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞുകൊണ്ടാണ് ഇഅന്ന് മകൾ വീട്ടിലെത്തിയത്.
ഞാൻ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടൻ എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ പിൻമാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയ്യാറായില്ല.
ഉപദ്രവം കൂടി വന്നപ്പോൾ മകളെ ബാധിച്ചു തുടങ്ങിയപ്പോൾ ആ വീട്ടിൽ നിന്ന് ഓടിയതാണ്. കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു.
ബാല ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും ഞാൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. കോടികൾ ഉണ്ടെങ്കിൽ ഞാൻ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ. എന്നെ വൃത്തിക്കെട്ട അമ്മ തരത്തിൽ ചിത്രീകരിക്കുകയാണ്. പതിനാല് വർഷത്തിന് ശേഷം ഞാൻ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വർഷത്തിന് ശേഷം സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തിൽ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയോടെ വേർപിരിഞ്ഞു. ഇതേ സമയത്ത് അവിടെയും (ബാലയുടെ വിവാഹം) ഒരു വിവാഹം കഴിഞ്ഞു. പക്ഷ എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു. ഇരവാദവുമായല്ല നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്- അമൃത പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]