കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസവും മഴ കാരണം കളി വൈകുന്നു. കാൻപുരിലെ ഗ്രീൻ പാർക് സ്റ്റേഡിയത്തിൽ ഇതുവരെ കളി തുടങ്ങാൻ സാധിച്ചിട്ടില്ല. ആദ്യ ദിവസം മഴ കാരണം 35 ഓവർ കളിച്ച ശേഷം കളി മതിയാക്കിയിരുന്നു. ഇരു ടീമുകളും സ്റ്റേഡിയത്തിൽനിന്ന് ഹോട്ടലിലേക്കു മടങ്ങിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
പുരയിടം നിലമാക്കിയ ഉദ്യോഗസ്ഥർ ഉടമസ്ഥനെ നെട്ടോട്ടം ഓടിക്കുന്നു
Ernakulam News
ശനിയാഴ്ച ലഞ്ചിനു ശേഷം താരങ്ങൾ കളിക്കാനായി ഇറങ്ങാനാണു സാധ്യത. അതേസമയം രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കേണ്ടിവരുമോയെന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ബിസിസിഐ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഗ്രൗണ്ടിലെ വെള്ളം നീക്കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടില്ല.
മഴമൂലം 35 ഓവർ മാത്രം കളി നടന്ന ആദ്യ ദിനം 3ന് 107 എന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റിങ് അവസാനിപ്പിച്ചത്. 40 റൺസുമായി മോമിനുൽ ഹഖും 6 റൺസുമായി മുഷ്ഫിഖുർ റഹിമുമാണ് ക്രീസിൽ. ഇന്ത്യയ്ക്കായി പേസർ ആകാശ് ദീപ് 10 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പിന്നർ ആർ.അശ്വിനായിരുന്നു മൂന്നാം വിക്കറ്റ്. കാൻപുരിൽ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
English Summary:
India vs Bangladesh second test day2 updates