കൊച്ചി ∙ തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു കെടിഎം സെമിനാർ. നിലവിൽ തോട്ടം മേഖലയുടെ 5% മാത്രമാണു ടൂറിസം ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളത്. ടൂറിസം മേഖലയുടെ സ്വർണ ഖനിയാണു തോട്ടങ്ങളെന്നു സിജിഎഎച്ച് എർത്ത് സ്ഥാപകൻ ജോസ് ഡൊമിനിക് പറഞ്ഞു. ചെറിയ തോതിലാണെങ്കിലും പല തോട്ടം ഉടമകളും ഹോംസ്റ്റേ മാതൃകയിൽ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]