ലണ്ടൻ: രണ്ടുതവണ ഓസ്കർ പുരസ്കാരംനേടിയ നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ്. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.
വനേസ റെഡ്ഗ്രേവ്, ജുഡി ഡെഞ്ച് തുടങ്ങിയവർക്കൊപ്പം ഒരുകാലത്തെ ഏറ്റവുംമികച്ച ബ്രിട്ടീഷ് നടിയായാണ് സ്മിത്തിനെ വിലയിരുത്തുന്നത്. ‘ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി’ (1969) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും ‘കാലിഫോർണിയ സ്യൂട്ടിലെ’ (1978) പ്രകടനത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്കർ പുരസ്കാരത്തിന് അർഹയായി. ഒഥെല്ലോ, ട്രാവൽസ് വിത്ത് മൈ ആന്റ്, റൂം വിത്ത് എ വ്യൂ, ഗോഫോർഡ് പാർക്ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഓസ്കർ നാമനിർദേശത്തിലും ഇടംപിടിച്ചിട്ടുണ്ട്. 1967-ൽ നടൻ റോബട്ട് സ്റ്റീഫൻസിനെ വിവാഹം ചെയ്തു.
ക്രിസ്റ്റഫർ, ടോബി എന്നിവരാണ് മക്കൾ. 1975-ൽ വിവാഹമോചിതയായി.
പിന്നീട് എഴുത്തുകാരൻ ബെവെർലി ക്രോസിനെ വിവാഹം ചെയ്തു. ഇദ്ദേഹം 1998-ൽ അന്തരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]