സൈജു കുറുപ്പ് നായകനാകുന്ന ആദ്യ വെബ് സീരീസ് ജയ് മഹേന്ദ്രന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സര്‍ക്കാര്‍ ഓഫീസും അധികാരവും അതിനുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് സീരീസില്‍ ചെയ്യുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സീരീസ് ഒക്ടോബര്‍ 11 മുതല്‍ സോണി ലിവ്വിലൂടെ സ്ട്രീം ചെയ്യും.
രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള താലൂക്ക് ഓഫീസർ ‘മഹേന്ദ്രനാ’ണ് സീരീസിലെ കേന്ദ്രകഥാപാത്രം. എന്നാൽ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും മഹേന്ദ്രൻ വല്ലാതെ കഷ്ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഇതില്‍ മഹീന്ദ്രന് വിജയിക്കുമോ തോല്‍ക്കുമോ എന്നതാണ് സീരീസ് പറയുന്നത്.
ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതി നിർമിക്കുന്നത്. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വളരെ വ്യത്യസ്തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രൻ.
ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്ത ഈ സീരീസ്, ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. രചയിതാവായ രാഹുൽ റിജി നായർ തന്നെയാണ് ഈ സീരീസിന്റെ ഷോ റണ്ണറും. സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രഞ്ജിത്ത് ശേഖർ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും വേഷമിടുന്നു.
മണിയന്റെ മാണിക്യത്തിലേക്ക്; ‘എആർഎം’ മേക്കോവറുമായി സുരഭി ലക്ഷ്മി, അഭിനന്ദന പ്രവാഹം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]