
തുര്‍ക്കി: ശക്തമായ ഭൂചലനത്തില്‍ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടന്‍ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് സിറിയന്‍ അംബാസിഡര്‍ ഡോ ബാസം അല്‍ഖാത്തിബ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവര്‍ത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,900 പേര് കൊല്ലപ്പെട്ടതായും 15,000ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്ദോഗന് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുര്‍ക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയില്‍ ഇതുവരെ 1,500ലേറെപ്പേര്‍ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
The post മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേന വിമാനം സിറിയയിലേക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]