
മുംബൈ നഗരം തിരക്ക് കൊണ്ടും, ട്രാഫിക് കൊണ്ടും ജീവിതച്ചെലവ് കൊണ്ടും ചർച്ച ചെയ്യപ്പെടുന്ന നഗരമാണ്. ആളുകൾ കൂടിക്കൂടി വരുന്നത് പോലെ തന്നെ വീട്ടുവാടകയും കുതിച്ചുയരുകയാണ്. ഇവിടെ നിന്നുള്ള ഒരു വാടകവീടിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ വീടിന്റെ വാടക ഒരു മാസം 1.35 ലക്ഷമാണ്. എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല, ഇവിടെ വാഷിംഗ് മെഷീൻ വച്ചിരിക്കുന്നത് ടോയ്ലെറ്റിലെ ക്ലോസറ്റിന് തൊട്ടുമുകളിലായിട്ടാണ്. ജയ്പൂരിൽ നിന്നുള്ള ഒരു എക്സ് (ട്വിറ്റർ) യൂസറാണ് മുംബൈയിലെ പാലി ഹിൽ ഏരിയയിലെ ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിനെക്കുറിച്ചുള്ള ഈ അസാധാരണമായ കാര്യം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ 1.35 ലക്ഷം വാടകയുള്ള വീടിന്റെ ടോയ്ലെറ്റിന് മുകളിലായി വാഷിംഗ് മെഷീൻ ഘടിപ്പിച്ചത് കാണാം. ഇത് മുംബൈയിലെ കാണാനാവൂ എന്നും പറഞ്ഞാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
Only in Mumbai, you can front load your washing machine while top loading your commode.
At an affordable price of 1.35L per month! pic.twitter.com/texU5hUwMC
— Utkarsh Gupta (@PaneerMakkhani) September 22, 2024
മാസവാടകയ്ക്ക് പുറമെ 4 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ചോദിക്കുന്നുണ്ട്. Housing.com -ലാണ് അപാർട്മെന്റ് വാടകയ്ക്ക് വച്ചിരിക്കുന്നത്. ഈ അപ്പാർട്ട്മെൻ്റ് എട്ട് നിലകളുള്ള ഒരു കെട്ടിടത്തിൻ്റെ നാലാം നിലയിലാണ്. കൂടാതെ 850 ചതുരശ്ര അടി വിസ്തീർണ്ണവുമുണ്ട് ഇതിന്. രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമാണുള്ളത്. ബാൽക്കണി ഇല്ല, മാത്രമല്ല മുഴുവനായും ഫർണിഷ്ഡായ അപാർട്മെന്റുമാണ്. ഇതൊക്കെ വച്ച് നോക്കുമ്പോൾ സംഗതി അപാർട്മെന്റ് കൊള്ളാമല്ലോ എന്ന് തോന്നിയാലും ഈ കുളിമുറി എന്താണ് ഇങ്ങനെ എന്നതാണ് ആളുകളുടെ ചോദ്യം.
ആരാണ് ഇങ്ങനെ ഒരു കുളിമുറി ഡിസൈൻ ചെയ്തത് എന്നും നെറ്റിസൺസ് ചോദിക്കുന്നുണ്ട്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് പേപ്പറും വായിച്ച് ടോയ്ലെറ്റിലിരിക്കുന്ന ഒരാൾക്ക് വേണമെങ്കിൽ വാഷിംഗ് മെഷീൻ ചാരിയിരിക്കാനായി ഉപയോഗിക്കാം എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]