35 വയസിന് താഴെയുള്ള ഇന്ത്യയിലെ സമ്പന്ന സംരംഭകരുടെ പട്ടികയില്‍ മലയാളി അജീഷ് അച്ചുതന് ഇടം നേടി. ധനകാര്യ സേവന, അക്കൗണ്ടിങ്, ബാങ്കിങ് പ്ലാറ്റ്ഫോമായ ഓപ്പണിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ് അച്ചുതന്.
ഹുറുണ്‍ ഇന്ത്യയുടെ പ്രഥമ അണ്ടര്‍ 35 സംരംഭ പട്ടികയിലാണ് ഓപ്പണ്‍ സഹസ്ഥാപകന്‍ 33ാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ മാനേജ് ചെയ്യുന്നതിനും അക്കൗണ്ടിങ്ങിനും ബാങ്കിങ്ങിനുമെല്ലാമായുള്ള ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോമാണ് ലഭ്യമാക്കുന്നത്. ഓപ്പണിന് മുമ്പ് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ സ്വിച്ചിന്റെ സഹസ്ഥാപകനായിരുന്നു അജീഷ്.
ലിബിൻ വി ബാബു
പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനിമാള്‍ എന്ന സംരംഭത്തിന്റെ സാരഥി ലിബിന് വി ബാബുവും പട്ടികയില്‍ ഇടം നേടി. 35കാരനായ ലിബിന് 123ാം സ്ഥാനത്താണ്.
ചുരുങ്ങിയത് 5കോടി ഡോളറെങ്കിലും മൂല്യമുള്ള ബിസിനസുകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം തലമുറ സംരംഭകര്‍ക്കാണ് ഈ പരിധി. അതിന് ശേഷമുള്ള തലമുറകളിലെ സംരംഭകരാണെങ്കില്‍ ബിസിനസിന് ചുരുങ്ങിയത് 10 കോടി ഡോളറെങ്കിലും മൂല്യം വേണം.
റിലയന്‍സ് റീട്ടെയ്ലിന് നേതൃത്വം നല്കുന്ന ഇഷ അംബാനിയും ടോഡിലിന്റെ പരിത പരേഖുമാണ് അണ്ടര്‍ 35 പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതകള്‍. 32 വയസാണ് ഇരുവര്‍ക്കും.
ഷെയര്‍ചാറ്റ് സഹസ്ഥാപകനായ അന്‍കുഷ് സച്ച്ദേവയാണ് പട്ടികയില്‍ ഒന്നാമത്. 31കാരനായ അന്‍കുഷ് മാധ്യമ, വിനോദ മേഖലയില്‍ ഷെയര്‍ചാറ്റിനെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവന പ്ലാറ്റ്ഫോമാണ് ഷെയര്‍ചാറ്റ്. ഭാനു പ്രതാപ് സിങ്, ഫരീദ് അഹ്സന് എന്നിവരോടൊപ്പമാണ് അന്‍കുഷ് ഷെയര്‍ചാറ്റിന് തുടക്കമിട്ടത്.
7 വനിതകൾ
ആകെ 150 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ ഏഴ് പേര് വനിതകളാണ്. ധനകാര്യ സേവനമേഖലയില്‍ നിന്നുള്ള 21 സംരംഭകരാണ് അണ്ടര്‍ 35 ലിസ്റ്റില്‍ സ്ഥാനം നേടിയത്. സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസ്, എഡ്യൂക്കേഷന്‍, മീഡിയ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സംരംഭകരും പട്ടികയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]