വാഷിംഗ്ടൺ: ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനി ഈ വർഷമാദ്യം കടലിൽ മുങ്ങി പ്രവർത്തന രഹിതമായെന്ന് റിപ്പോർട്ട്. അന്തർവാഹിനി മുങ്ങിയത് ചൈനക്ക് നാണക്കേടായെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പറഞ്ഞു. ചൈനയുടെ പുതിയ ഫസ്റ്റ്-ഇൻ-ക്ലാസ് ആണവ അന്തർവാഹിനി മെയ്-ജൂൺ കാലയളവിൽ തുറമുഖത്തോട് ചേർന്ന് മുങ്ങിയതായി പേര് വെളിപ്പെടുത്താത്ത മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ യാതൊന്നും പറയാനില്ലെന്ന് ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. അന്തർവാഹിനി മുങ്ങാൻ കാരണമെന്താണെന്നോ കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നതിൽ വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തായ്വാൻ കടലിടുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് സമീപം ചൈനീസ് ആണവ അന്തർവാഹിനി പ്രത്യക്ഷപ്പെടുന്നതിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. 2022 ലെ കണക്കനുസരിച്ച്, ചൈനയ്ക്ക് ആറ് ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തർവാഹിനികളും 48 ഡീസൽ പവർ അറ്റാക്ക് അന്തർവാഹിനികളും ഉണ്ടെന്ന് പെൻ്റഗൺ റിപ്പോർട്ട് പറയുന്നു. 2025 ഓടെ മുങ്ങിക്കപ്പൽ ശക്തി 65 ആയും 2035 ഓടെ 80 ആയും വളരുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. അതേസമയം, പസഫിക് സമുദ്രത്തിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ വിക്ഷേപണം വിജയകരമായി നടത്തിയതായി ബുധനാഴ്ച ചൈന പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]