തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവർ ചെയ്യുന്നത് അൽപ്പത്തരമെന്ന് സിപിഎം. പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ല. അൻവർ ഉന്നച്ച പരാതികളിൽ അന്വേഷണം നടക്കുകയാണ്.
സർക്കാരും ഒരു മാസത്തിന് അകം അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നുവെന്നും പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ആരും പരസ്യ പ്രസ്താവനക്ക് തയ്യാറാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുളള ശ്രമങ്ങളുണ്ടായി. നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുകയെന്ന വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളാണ് അൻവർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]