
ഗോവൻ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ ഇനി റോബോട്ടുകളും. കടലിൽ നീന്തുന്നതിനിടയിൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെൽഫ്-ഡ്രൈവിംഗ് റോബോട്ടായ ഔറസും എ ഐ അധിഷ്ഠിത മോണിറ്ററിംഗ് സിസ്റ്റമായ ട്രൈറ്റണും രംഗത്തിറങ്ങും. ഔറസിന്റെ സേവനം നിലവിൽ വടക്കൻ ഗോവയിലെ മിരാമർ ബീച്ചിൽ മാത്രമാണ് ലഭ്യമാകുക. ട്രൈറ്റൺ സൗത്ത് ഗോവയിലെ ബൈന, വെൽസാവോ, ബെനൗലിം, ഗാൽഗിബാഗ് എന്നീ ബീച്ചുകളിലും നോർത്ത് ഗോവയിലെ മോർജിം ബീച്ചിലും ഉണ്ട്.
ഒരു സെൽഫ് ഡ്രൈവിംഗ് റോബോട്ടാണ് ഔറസ്. നിരോധിത മേഖലകളിൽ പട്രോളിംഗ് നടത്തി വേലിയേറ്റ സമയത്ത് വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാൻ ഇത് സഹായിക്കും. ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കാനും ജനക്കൂട്ടത്തെ നന്നായി നിയന്ത്രിക്കാനും ഇത് സഹായിക്കും. നീന്തൽ നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകേണ്ട സാഹചര്യങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയുമാണ് ട്രൈറ്റൺ ചെയ്യുന്നത്.
The post സെൽഫ്-ഡ്രൈവിംഗ് റോബോട്ടും എഐ നിരീക്ഷണവും; ഗോവൻ ബീച്ചുകളിൽ ഇനി കൂടുതൽ സുരക്ഷ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]