
.news-body p a {width: auto;float: none;}
വിവാഹ ദിനത്തിൽ മക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രഭു ദേവയുടെ മുക്കാല മുക്കാബല എന്ന ഗാനത്തിന് അനുസരിച്ചായിരുന്നു ഇവരുടെ നൃത്തം. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നൃത്തം ചെയ്യുന്നത് സഹോദരനാണോ ഭർത്താവാണോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ വധുവിന്റെ പിതാവാണെന്ന് അറിഞ്ഞതോടെ ആർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു. തൃശൂരിലെ ചെന്ത്രാപ്പിന്നി സ്വദേശിയായ കൊറോട്ട് ലാലുവും മകൾ ദേവികയുമാണ് വീഡിയോയിലുള്ളത്. വേദിയിൽ മകൾ നൃത്തം ചെയ്യുന്നത് കണ്ടതോടെ ലാലുവും കൂടെക്കൂടുകയായിരുന്നു.
ഇപ്പോഴിതാ വീഡിയോ വൈറലായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലാലുവും മക്കളും. വീഡിയോ വൈറലായതോടെ സഹോദരനാണോ, ഭർത്താവാണോ എന്ന ചോദ്യങ്ങൾ കേട്ടെന്ന് ലാലുവും മക്കളായ ദേവികയും അനാമികയും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 22ാം വയസിലാണ് വിവാഹം കഴിച്ചതെന്നും 23ാം വയസിൽ മൂത്ത മകൾ ജനിച്ചെന്നും ഇപ്പോൾ എനിക്ക് 46 വയസ് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘അച്ഛന്റെ കൂടെ പണ്ടേ പുറത്തൊക്കെ പോകുമ്പോൾ പലരും ചോദിക്കാറുണ്ട്, ചേട്ടനാണോ, മാമനാണോ എന്ന ചോദ്യങ്ങൾ. അച്ഛനാണെന്ന് പറയുമ്പോൾ, അച്ഛനാണോ എന്ന ചോദ്യവും കേട്ടിട്ടുണ്ട്. ഈ വീഡിയോ വൈറലായതോടെ ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നു. അച്ഛനാണെന്ന് പറയുമ്പോഴും പലരും പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ചോദിക്കുമ്പോൾ ചെറുതായി കുശുമ്പ് തോന്നാറുണ്ട്’- മകൾ ദേവിക പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ചെറുപ്പത്തിൽ ഡാൻസ് കളിക്കാറുണ്ട്, അന്ന് ഞാനും മൂന്ന് പിള്ളേരും ചേർന്ന് ഒരു മാഷെ വിളിച്ച് ഡാൻസ് പഠിച്ചു. അങ്ങനെ പല വേദികളിലും ഞാൻ ഡാൻസ് കളിച്ചു. 647 സ്റ്റേജുകളിൽ ഡാൻസ് കളിച്ചിട്ടുണ്ട്. എന്റെ മാമന്റെ മകൻ, എന്റെ വലം കയ്യായിരുന്ന അനിയൻ. ഞാൻ ഡാൻസ് മാസ്റ്റർ ആയിരുന്നെങ്കിലും അവനായിരുന്നു എല്ലാം. അവൻ ഒരു ആൽബം ഷൂട്ടിംഗിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു. എന്റെ മടിയിൽ കിടന്നിട്ടാണ് അവൻ പോയത്. അതിന് ശേഷം ഞാൻസ് ഡാൻസ് മതിയാക്കി, ഇപ്പോൾ 18 വർഷമായി’- ലാലു പറഞ്ഞു.