
ജൂനിയര്‍ എൻടിആര്‍ നായകനായി വന്ന ചിത്രമാണ് ദേവര. വൻ പ്രതികരണമാണ് ദേവര സിനിമയ്ക്ക് തിയറ്ററുകളില്‍ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു വമ്പൻ ഹിറ്റാകാൻ ചിത്രത്തിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കൊരടാല ശിവയുടെ ദേവര എന്ന സിനിമ കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളിലെഴുതുന്നതും അങ്ങനെയാണ്.
ജൂനിയര്‍ എൻടിആറിന്റെ ഇൻട്രോ രാജ്യമെമ്പാടുമുള്ള തിയറ്ററുകളില്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മാസ് ഡയലോഗുകളും ചിത്രത്തിന്റെ ആകര്ഷണാകുന്നു. ഛായാഗ്രാഹകൻ രത്നവേലും ദേവരയുടെ ഓരോ രംഗവും മികവുറ്റതാക്കിയിരിക്കുന്നു. തിയറ്ററില്‍ ആവേശമുണ്ടാക്കുന്ന ദേവരയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നാണ് റിപ്പോര്‍ട്ട്.
#Devara Review
FIRST HALF
Rating ⭐⭐⭐⭐4/5
Good with some scenes of goosebumps🔥#JrNTR is terrific & his entry & title card 💥#SaifAliKhan, @KalaiActor & others are good too🧡
Blockbuster movie🎥🔥#DevaraReview #DevaraPart1 #DevaraOnSep27th #Devara #DevaraBookings#JrNTR pic.twitter.com/FPXvBjGDQ5
— पदम सिंह गंगापुर सिटी (@PadamDove) September 27, 2024
Devara – Good 1st Half
Man Of Masses NTR’s Entry 👌
Especially In 1st Half Aayudha Pooja Song Stands Out
Vintage Tiger Dances 🔥 🔥
Fear Song & Interval Everything Worked Well 👍
NTR with His Mass Dialogues & Presence 🔥👌🔥
Anirudh BGM & Ratnavelu DOP 🔥👌
A Feast…
— CineCorn.Com By YoungMantra (@cinecorndotcom) September 26, 2024
ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ട്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് പ്രതിഫലമെന്ന് ദേവരയുടെ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]