
മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുരാനി അറസ്റ്റില്‍. മുംബൈ ഓഷിവാര പോലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം എന്തെന്ന് വ്യക്തമല്ല.ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായ വിവരം രാഖി വെളിപ്പെടുത്തുന്നത്. മൈസൂര്‍ സ്വദേശിയാണ് ആദില്‍. 2022 ല്‍ വിവാഹിതരായെങ്കിലും വിവരം മറച്ചുവയ്ക്കുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.
ഏതാനും നാളുകൾക്ക് മുമ്പാണ് രാഖിയുടെ അമ്മ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിക്കുന്നത്. അമ്മയുടെ സർജറിയ്ക്ക് ആദിൽ പണം നൽകിയില്ല എന്നും അതിനാലാണ് അവർ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. ഒപ്പം ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് രാഖി പറഞ്ഞിരുന്നു. ആദിൽ തന്നെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്തു, വിവാഹത്തിന് ശേഷമാണ് മൈസൂരിൽ ആദിലിനെതിരേ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ടെന്ന് അറിയുന്നത്, ബിഗ് ബോസ് മറാത്തി ഷോയിൽ പങ്കെടുക്കുന്നതിന് മുൻപ് ആദിലിന് അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങൾക്കായി 10 ലക്ഷം രൂപയുടെ ചെക്ക് നൽകി, എന്നാൽ ആ തുക അമ്മയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചില്ല. ഇതാണ് രോഗം കൂടുതൽ വഷളാകാൻ കാരണമായത് എന്നും നടി പറയുന്നു.
The post മാനസികമായും ശാരീരികമായും ചൂഷണം ചെയ്തു; രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]