
ഇൻഡോർ പ്ലാന്റുകൾ വയ്ക്കാൻ ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. എന്നാൽ, അത് പരിചരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇൻഡോർ പ്ലാന്റുകൾ ഉഷാറായി വളരും.
ഇൻഡോർ പ്ലാന്റുകൾ വയ്ക്കാൻ ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. അത് പരിചരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇൻഡോർ പ്ലാന്റുകൾ ഉഷാറായി വളരും.
ഓരോ ചെടിയും വ്യത്യസ്തമാണ്. വെറുതെ ചെടികൾ വളർത്തുന്നതിന് പകരം ഓരോന്നിനെ കുറിച്ചും വ്യക്തമായി അറിഞ്ഞ് വളർത്താം.
ചില ചെടികൾക്ക് നല്ല സൂര്യപ്രകാശം വേണ്ടിവരും എന്നാൽ, ചിലതിന് തണലത്ത് വളരാനാണ് ഇഷ്ടം. അതിനനുസരിച്ചുള്ള സ്ഥലങ്ങളിൽ വേണം ചെടികൾ വയ്ക്കാൻ.
ചെടികൾ നനയ്ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. വെള്ളം അധികം വേണ്ടാത്ത ചെടികളും ദിവസവും നനച്ചു കൊടുക്കേണ്ട ചെടികളുമുണ്ട്. അതിനനുസരിച്ച് മാത്രം നനയ്ക്കാം.
ഒരുപാട് കാലം ഒരേ പാത്രത്തിലോ മണ്ണിലോ തന്നെ ചെടികൾ വയ്ക്കാതെ ഇടയ്ക്ക് മണ്ണും പാത്രവും മാറ്റിക്കൊടുക്കാം. വേരുകൾ പടരാനും കൂടുതൽ പോഷകം കിട്ടാനും ഇത് സഹായിക്കും.
ആവശ്യമെങ്കിൽ മാത്രം ചെടികൾക്ക് വളം നൽകുന്നതാണ് ഉത്തമം.
ഏതെങ്കിലും ചില്ലകളോ, ഇലകളോ ഒക്കെ വാടിപ്പോവുകയാണെങ്കിൽ അത് മുറിച്ച് മാറ്റാം.
ചെടികൾക്ക് അടുത്തുള്ള ജനാലകൾ ഇടയ്ക്ക് തുറന്നു കൊടുക്കുന്നതും നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]