
ബിഹാര്‍: വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. ബിഹാറിലെ അരാ ജില്ലയില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. റെയില്‍വേ ജീവനക്കാരനായ അഭിഷേക് കുമാര്‍ സിംഗ് (23) ആണ് വെടിയേറ്റ് മരിച്ചത്.
സംഭവം ഇങ്ങനെ: വിവാഹത്തോടനുബന്ധിച്ച് നൃത്ത പരിപാടിയും സംഘടിപ്പിച്ചിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ചിലർ വേദിയിൽ പ്രവേശിച്ച് അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇടാൻ ആവശ്യപ്പെട്ടു. അഭിഷേക് സിംഗും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടായി.
ഇതിനിടെ അക്രമികൾ തോക്ക് എടുത്ത് അഭിഷേകിനെ വെടിവച്ചു. കണ്ണിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സിംഗിന്റെ മൃതദേഹം അറയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
The post ഏത് പാട്ട് വേണമെന്നതിനെ ചൊല്ലി തർക്കം, വിവാഹ ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]