കാണ്‍പൂര്‍: ചെപ്പോക്കില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത് ആര് അശ്വിന്റെ ഓള്‍റൌണ്ട് കരുത്ത്. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ 113 റണ്‍സുമായി അശ്വിന് ഇന്ത്യയെ കരകയറ്റി. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന ഷെയ്ന് വോണിന്റെ റെക്കോര്‍ഡിന് ഒപ്പവുമെത്തി അശ്വിന്. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിനെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. അവ ഏതൊക്കെയെന്ന് നോക്കാം.
നാലാം ഇന്നിങ്സില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൌളറെന്ന നേട്ടത്തിലേക്ക് അശ്വിന് ഒറ്റവിക്കറ്റിന്റെ അകലം മാത്രം. ടെസ്റ്റില്‍ അശ്വിന് മുമ്പ് ഈനേട്ടം കൈവരിച്ചത് അഞ്ചുപേര്‍ മാത്രം. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൌളറെന്ന നേട്ടത്തിന് ആശ്വിന് വേണ്ടത് മൂന്ന് വിക്കറ്റ്. 31 വിക്കറ്റുമായി സഹീര്‍ ഖാനാണ് ഒന്നാംസ്ഥാനത്ത്. അശ്വിന്റെ സമ്പാദ്യം 29 ബംഗ്ലാ വിക്കറ്റുകള്‍. നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കാലയളവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൌളറാവാന് അശ്വിന് വേണ്ടത് നാല് വിക്കറ്റുകള്‍ മാത്രം.
‘എനിക്ക് രണ്ട് കയ്യേയുള്ളൂ’; ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ചയാളോട് വിരാട് കോലി! വിമര്‍ശനം രൂക്ഷം – വീഡിയോ
ഒന്നാമതുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡിന് 51 വിക്കറ്റുകളുണ്ട്. അശ്വിന് 48 വിക്കറ്റും. ഏതെങ്കിലുമൊരു ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയാല്‍ ഷെയ്ന് വോണിനെ മറികടക്കാം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ താരം ഓസ്ട്രേലിയയുടെ നതാന്‍ ലിയോണാണ്. 187 വിക്കറ്റാണ് ലിയോണിന്റെ അക്കൗണ്ടില്‍. 180 വിക്കറ്റുകളുണ്ട് അശ്വിന്, നതാന്‍ ലിയോണിനെ മറികടക്കാന്‍ വേണ്ടത് എട്ട് വിക്കറ്റ്. ഇതില്‍ ചില റെക്കോര്‍ഡുകള്‍ എങ്കിലും കാണ്‍പൂരില്‍ അശ്വിന് തകര്‍ക്കുമെന്നുറപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]