
റീറിലീസുകളുടെ ഇടയിൽ പുതുചരിത്രമെഴുതി ബോളിവുഡ് ഫാൻ്റസി ഹൊറർ ‘തുമ്പാഡ്’. റീറിലീസ് ചെയ്തതിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതി ‘തുമ്പാഡ്’ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. വിജയ് ചിത്രം ’ഗില്ലി’യുടെ റെക്കോഡാണ് ‘തുമ്പാഡ്’ തകർത്തത്.
റീറിലീസ് ചെയ്ത 12-ാം ദിവസമാണ് ചിത്രം റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 24.67 കോടിരൂപയാണ് ചിത്രം നേടിയത്. ഹോളിവുഡ് ചിത്രം ‘ടെെറ്റാനിക്’ ആയിരുന്നു ഗില്ലിക്ക് മുൻപ് റെക്കോഡ് സ്വന്തമാക്കിയിരുന്ന ചിത്രം. 18 കോടി രൂപയായിരുന്നു ‘ടെെറ്റാനിക്കി’ൻ്റെ ഇന്ത്യയിലെ കളക്ഷൻ. 13 കോടിരൂപ നേടിയ ‘ഷോലെ’ ആണ് തൊട്ടുപിന്നിൽ.
ആദ്യം പ്രദർശനത്തിന് എത്തിയപ്പോൾ നേടിയതിലും ഉയർന്ന തുകയാണ് ചിത്രം രണ്ടാംവരവിൽ സ്വന്തമാക്കിയിരിക്കുന്നത്. 2018-ൽ ആദ്യമായി പ്രദർശനത്തിനെത്തിയ ചിത്രം ആറ് വർഷങ്ങൾക്കിപ്പുറം 2024 സെപ്റ്റംബർ 13-നാണ് റീറിലീസ് ചെയ്തത്. 12.5 കോടി രൂപയായിരുന്നു ആദ്യതവണ പ്രദർശനത്തിനെത്തിയപ്പോൾ നേടിയത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകവ്യാപകമായി ചിത്രം റീറിലീസ് ചെയ്യാൻ നിർമാതാക്കൾ ഒരുങ്ങുകയാണ്.
രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപണ പ്രശംസ നേടിയിരുന്നു. സോഹം ഷാ, ജ്യോതി മാൽഷെ തുടങ്ങിയവരാണ് ഈ ഹൊറർ-ഫാൻ്റസി ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]