![](https://newskerala.net/wp-content/uploads/2024/09/strom-ev-1024x533.jpg)
ന്യൂഡൽഹി ∙ ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ഓയ്ലർ (EULER) മോട്ടോഴ്സ്. ‘സ്റ്റോം ഇവി’ എന്നു പേരിട്ടിരിക്കുന്ന കാർഗോ വാഹനം 200, 140 കിലോമീറ്റർ റേഞ്ചുകൾ നൽകുന്ന രണ്ടു വേരിയന്റുകളിലാണ് ലഭിക്കുക. അഡാസ് (ADAS) ടെക്നോളജിയും നൈറ്റ് വിഷനും ദിവസേന ഒരു ജിബി ഫ്രീ ഇന്റർനെറ്റോടു കൂടിയ മൾട്ടിമീഡിയ സംവിധാനവും സഹിതമാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 2018ൽ സ്റ്റാർട്ട് അപ്പായി തുടങ്ങിയ കമ്പനി മുച്ചക്ര ഇലക്ട്രിക് ട്രക്കുകളാണ് നിർമിച്ചിരുന്നത്. 4 മണിക്കൂറിൽ പൂർണമായും ചാർജാവും. 200 കിലോമീറ്റർ റേഞ്ചുള്ള മോഡലിന് 13 ലക്ഷവും 140 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന മോഡലിന് 9 ലക്ഷം രൂപയുമാണ് വില. ഒക്ടോബർ ആദ്യം മുതൽ വാഹനം ബുക്ക് ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]