
തിരുവനന്തപുരം: ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നു ബൈക്കുകൾ കവർന്നത്.
പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്റെയും വീട്ടിനു മുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതിനിടെ പ്രതികൾ പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പോത്തൻകോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
‘ഒരു തെളിവുമില്ലാതെ അവസാനിക്കുമോ എന്നായിരുന്നു പേടി, ഓർമകളിലേക്കെങ്കിലും ഏട്ടനെ കിട്ടിയതിൽ ആശ്വാസം’: അഭിജിത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]