
സ്വന്തം ലേഖിക
തൃശ്ശൂര്‍: ചികിത്സയ്ക്കായി എത്തിച്ച യുവതിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ലൈംഗികാതിക്രമക്കേസില്‍ ആരോഗ്യമന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംഭവത്തില്‍ പിടിയിലായ ദയാലാല്‍ എന്ന യുവാവ് രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന പേരിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയതെന്നും എന്നാല്‍ വനിതാ ജീവനക്കാര്‍ തന്നെയാണ് യുവതിയെ പരിചരിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് അവശനിലയിലായ കയ്പമഗംലം സ്വദേശിയായ യുവതിയെ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു എത്തിച്ചത്. അത്യാസന്ന നിലയിലായ യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ട് പോകുമ്പോഴായിരുന്നു പീഡനമേറ്റത്.
ബന്ധു എന്ന പേരില്‍ ദയാലാലും ആംബുലന്‍സില്‍ കയറി കൂടുകയായിരുന്നു. എന്നാല്‍ പ്രതി എങ്ങനെയാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ആംബുലന്‍സില്‍ കറിപ്പറ്റിയതെന്ന് അറിയില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മെഡിക്കല്‍ കോളേജിലെ രജിസ്റ്ററിലും ഇയാള്‍ കൂട്ടിരിപ്പുകാരന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
The post ആംബുലന്‍സിനുള്ളില്‍ ലൈംഗികാതിക്രമം; മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്; പ്രതി ആശുപത്രിയിലെത്തിയത് രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന പേരിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]