
കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിലും 3D A.R.M ന്റെ ബോക്സ് ഓഫീസ് തേരോട്ടം തുടരുന്നു. ഫെയ്സ്ബുക്കിൽ അജിത് പുല്ലേരി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. രാജസ്ഥാനിലെ ജൈസൻമീരിൽ ഉള്ള ഒരേ ഒരു തിയേറ്ററിലാണ് ‘A.R.M’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നത്. കേരളത്തിന് പുറമെ ചിത്രത്തിന് കിട്ടിയ പാൻ ഇന്ത്യൻ സ്വീകര്യതയാണ് ഇപ്പോൾ ഇതിലൂടെ ദൃശ്യമാവുന്നത്.
നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസും UGM മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിർമിച്ചത്. ഇന്ത്യയിൽനിന്നും വിദേശത്തിനിന്നും ‘A.R.M’ 87 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം രചന നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരായാണ്.
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമായിരിക്കുകയാണ് ARM. നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്. ഇതിനോടകം ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]