
മുംബയ്: അഭിഷേക് ബച്ചനുമായി വേർപിരിയുകയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് ഒടുവിൽ വിരാമമിട്ട് നടി ഐശ്വര്യ റായ്. അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരാകുകയാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിന് ഇരുവരും ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.
പാരീസിൽ ലോറിയൽ ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ഐശ്വര്യയുടെ ഒരു വീഡിയോയാണ് വിവാഹമോചന വാർത്തകൾക്ക് വിരാമമിടുന്നത്. ഐശ്വര്യ റായ് തന്റെ വിവാഹമോതിരം അണിഞ്ഞിരിക്കുന്നതായി വീഡിയോയിൽ കാണാം. എന്നാലത് വിവാഹമോതിരം അല്ലെന്നും വിവാഹിതരായ സ്ത്രീകൾ പ്രത്യേകിച്ച് മംഗലൂരുകാരായ സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത- സാംസ്കാരിക മോതിരമാണതെന്നാണ് ചിലർ വാദിക്കുന്നത്. താരം വിവാഹമോതിരം ധരിച്ച് പ്രത്യക്ഷപ്പെട്ടതിനാൽ അഭിഷേകുമായി പിരിയുകയാണെന്ന് വാർത്തകൾ സത്യമല്ലെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.
അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയെ കൂട്ടാതെ ബച്ചൻ കുടുംബം എത്തിയതാണ് വേർപിരിയൽ വാർത്തകൾക്ക് ശക്തികൂട്ടിയത്. വിവാഹത്തിന് ഐശ്വര്യ മകൾക്കൊപ്പമായിരുന്നു എത്തിയത്. അഭിഷേക് ബച്ചൻ മാതാപിതാക്കൾക്കൊപ്പവും സഹോദരങ്ങൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തതും വലിയ ചർച്ചയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിന് പിന്നാലെ വീണ്ടും അഭിഷേക് ബച്ചൻ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വിവാഹമോചനം ആർക്കും എളുപ്പമല്ലെന്ന പോസ്റ്റിൽ ലെെക്ക് ചെയ്താണ് അഭിഷേക് ബച്ചൻ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. എഴുത്തുകാരിയായ ഹീന ഖണ്ഡേൽവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പോസ്റ്റിനാണ് അഭിഷേക് ലെെക്ക് ചെയ്തത്. അഭിഷേക് ബച്ചൻ പോസ്റ്റിന് ലെെക്ക് ചെയ്തിരിക്കുന്ന സ്ക്രീൻഷോർട്ടും നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.