
ന്യൂഡൽഹി∙ ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിൽ ഓട്ടോ ടോപ്–അപ് സൗകര്യം ഉടൻ. ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യേണ്ടതില്ല. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇതുസംബന്ധിച്ച് ഉത്തരവിറക്കി.നിശ്ചിത തുക സെറ്റ് ചെയ്താൽ, ബാലൻസ് ഇതിലും താഴെപ്പോയാൽ തനിയെ റീചാർജ് ആകും.
ഉദാഹരണത്തിന് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയുണ്ടെന്നു കരുതുക. ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യണം. ഇതിനു പകരം, ബാലൻസ് 200 രൂപയിൽ താഴെപ്പോകുമ്പോൾ 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന് സെറ്റ് ചെയ്യാം. ബാലൻസ് കുറയുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് റീചാർജ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]