
.news-body p a {width: auto;float: none;}
മലയാളികളുടെ പ്രിയ നടിയാണ് നയൻതാര. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിമൊപ്പം ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ അടുത്തിടെ വെെറലായിരുന്നു. ഇപ്പോഴിതാ ഗ്രീസിൽ നിന്ന് തന്റെ മേക്കാത് കുത്തുന്ന റീലാണ് നടി സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ പുറകിൽ നിന്ന് ആരോ നയൻതാരയോട് ഇത് ചെയ്യാൻ പോകുകയാണോയെന്ന് ചോദിക്കുന്നുണ്ട്. ചെയ്യുമെന്നും എന്നാൽ കുറച്ചു പേടിയുണ്ടെന്നും നയൻതാര മറുപടി പറയുന്നു. പിന്നീട് കമൽ തിരഞ്ഞെടുത്ത ശേഷം കസേരയിൽ കാത് കുത്തനായി നയൻതാര ടെൻഷൻ അടിച്ച് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
ജീവനക്കാരി ആദ്യത്തെ തവണ കുത്തുമ്പോൾ ചെറിയ പേടി തോന്നിയെങ്കിലും പിന്നീട് ഇത്രയേയുള്ളുവോയെന്ന ഭാവത്തിലാണ് താരം ഇരിക്കുന്നത്. ‘ആവേശം’ എന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ഗാനമായ ‘ഇലുമിനാറ്റി’ എന്ന ഗാനവും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേക്കാതിന്റെ രണ്ടിടത്താണ് നയൻതാര കുത്തിയത്. ഒരു ലക്ഷം വീതം വരുന്ന ഡയമണ്ട് കമലാണ് നയൻതാര വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലാണ്. ഏകദേശം 16.1 മില്യൺ വ്യൂസ് വീഡിയോ സ്വന്തമാക്കി. നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. നടിയുടെ ക്യൂട്ട് എക്സ്പ്രഷനകളും വീഡിയോയിൽ കാണാം. ‘ക്യൂട്ട്നെസ് വാരി വിതറുവാണല്ലോ’, ‘കാധുമ്മാ’, ‘സൂപ്പർ’ എന്നിങ്ങനെ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.