
ദുബായ്: പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ‘റെന്റ് നൗ പേ ലേറ്റർ’ സംവിധാനം അവതരിപ്പിച്ച് ‘കീപെർ’ ആപ്പ്. താമസ സ്ഥലം വാടകയ്ക്കെടുക്കുമ്പോൾ ആദ്യമേ വൻ തുകയാണ് പലർക്കും അഡ്വാൻസായി നൽകേണ്ടി വരുന്നത്. ഇത്തരത്തിൽ അടയ്ക്കാൻ പണമില്ലാത്തവർക്ക് കീപെർ പണം നൽകും. വളരെ കുറഞ്ഞ മാസത്തവണകളായി ഇത് നിങ്ങൾ തിരികെ അടച്ചാൽ മതി. ഇതിലൂടെ നിങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകും ലഭിക്കുക.
പരമ്പരാഗത റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമാണ് ‘റെന്റ് നൗ പേ ലേറ്റർ’. പ്രതിമാസം എത്ര തുക അടയ്ക്കേണ്ടി വരും എന്നതും ഇതിൽ ആദ്യമേ നിങ്ങൾക്ക് കാണാൻ സധിക്കും. ഒറ്റത്തവണയായി വൻ തുക അടയ്ക്കുക എന്ന ബുദ്ധിമുട്ട് ഈ സേവനത്തിലൂടെ നിങ്ങൾക്ക് ലഘൂകരിക്കാനാകും. പ്രവാസികൾക്ക് അവരുടെ സാമ്പത്തികം കുറച്ചുകൂടെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കും.
വളരെ എളുപ്പവും സമ്മർദരഹിതവുമായ അനുഭവം കീപ്പെർ വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായ് പോലെ ചെലവേറിയതും അതിവേഗം വളരുന്ന നഗരത്തിൽ ജീവിക്കുന്ന പ്രവാസികൾക്ക് ഇത് ഏറെ പ്രയോജനകരമാണ്. നിങ്ങൾ വാടകയ്ക്കെടുക്കുന്ന സ്ഥലഉടമയ്ക്ക് കീപ്പെർ ഒറ്റത്തവണയായി പണം നൽകുന്നു. വാടകക്കാർ ഇത് മാസംതോറും കാർഡ് മുഖേന കീപ്പെറിന് അടച്ചാൽ മതിയാകും. ഉടമയ്ക്കും വാടകക്കാർക്കും ബുദ്ധിമുട്ടില്ലാതെ ഫലപ്രദമായി കീപെർ തന്നെ ഇടപാടുകൾ നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കീപെറിന് നിരവധി റിയൽ എസ്റ്റേറ്റ് ഏജൻസികളുമായി പങ്കാളിത്തമുള്ളതിനാൽ, ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ ഈ പ്ലാറ്റ്ഫോമിലൂടെ താമസസ്ഥലങ്ങൾ കണ്ടെത്താനും സാധിക്കും. നിലവിൽ ദുബായിൽ താമസിക്കുന്നവർക്ക് മാത്രമാണ് റെന്റ് നൗ പേ ലേറ്റർ സംവിധാനം ലഭ്യമാകുക. അധികം വൈകാതെ തന്നെ മറ്റ് എമിറേറ്റുകളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.