ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് പുക കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് 320 യാത്രക്കാർ ഈ സമയം വിമാനത്തിൽ കയറാനായി ടെർമിനലിലും ലോഞ്ചിലും തയ്യറാവുകയായിരുന്നു.
രാത്രി പത്തുമണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. രാത്രി 8.15ന് ദുബായിൽ നിന്നും യാത്രകാരുമായി ചെന്നൈയിൽ എത്തിയ വിമാനം ആണ് പിന്നീട് ഇവിടെ നിന്നുള്ള യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് രാത്രി 12 മണിയോടെ വിമാനം പുപ്പെടും എന്നാണ് കമ്പനി നൽകിയ അറിയിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]