
‘വാഴ’ എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങൾക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് നടൻ ജിബിൻ ഗോപിനാഥ്. താരങ്ങളെ മാനസികമായി തളർത്തുന്ന ആളുകളുണ്ടെന്നും പുതുമുഖങ്ങളാണെന്ന പരിഗണന ഇവർക്ക് നൽകിക്കൂടേയെന്നും ജിബിൻ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടൻ്റെ പ്രതികരണം. നിരവധിയാളുകളാണ് നടൻ്റെ വാക്കുകൾക്ക് പിന്തുണയറിയിച്ച് എത്തുന്നത്.
ജിബിൻ ഗോപിനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം
Ott യിൽ എത്തുമ്പോൾ സിനിമകൾ കീറിമുറിക്കപ്പെടുന്നത് പതിവാണ്, സ്വാഭാവികമാണ്. പക്ഷേ സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്താതെ comment ചെയ്തുകൂടെ. പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ. സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് എഴുതിപോകുന്നതാണ്.. Pls. (ഞാനെന്ന വ്യക്തി ഇതൊക്കെ ഒത്തിരി അനുഭവിച്ചതാണ്. ഇപ്പോ ഇത്തരം pblms എന്നെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷെ freshers നെ സംബന്ധിച്ച് ഈ moment കടന്ന് കൂടുക എന്നത് വലിയൊരു pblm ആണ്.)
ബോക്സോഫീസിൽ വമ്പൻ വിജയമായി മാറിയ ‘വാഴ’ കഴിഞ്ഞദിവസം മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. പിന്നാലെ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ നിരവധി കമൻ്റുകളും പോസ്റ്റുകളും എത്തി. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]