തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിനിടയിലൂടെ സൂര്യന് മറയുന്ന അപൂര്‍വ കാഴ്ച കാണാൻ ഒരുപാട് പേര് എത്താറുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം കാണുന്ന ഈ പ്രതിഭാസത്തിന് പക്ഷേ ഇക്കുറി എത്തിയവര്‍ നിരാശരായി. കാര്‍മേഘം മൂടിയതാണ് വിഷുവം ദൃശ്യമാകുന്നതിന് തടസമായത്
ഇന്നലെ വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും കിഴക്കേനടയില്‍ ആളുകള്‍ നിറഞ്ഞു. എല്ലാ കണ്ണുകളും ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക്. സൂര്യന് അസ്തമിക്കാനായി താഴ്ന്നു. താഴികക്കുടത്തിന് മുകളില്‍ ദൃശ്യമായ സൂര്യന് പിന്നീട് ഓരോ ഗോപുരദ്വാരങ്ങളിലൂടെ തങ്കനിറത്തില്‍ താഴേക്ക് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ കാര്‍മേഘം വന്ന് മൂടിയതോടെയാണ് സൂര്യന് മറഞ്ഞുപോയത്. കാണാനെത്തിയവർക്ക് നിരാശ ചെറുതല്ല.
റീല്‍സ് എടുക്കാനും സ്റ്റാറ്റസ് ഇടാനുമൊന്നും സൂര്യന് പിടികൊടുത്തില്ല. ഏറെനേരം കാത്തുനിന്നു പലരും. ഇനി അടുത്ത തവണ കാണാമെന്ന് പറഞ്ഞ് പലരും മടങ്ങി. ഉത്തര – ദക്ഷിണ ദിശകളിലെ സൂര്യന്റെ ഭ്രമണ മാറ്റത്തിന് അനുസൃതമായാണ് ഗോപുരം നിര്‍മിച്ചത്. അതുകൊണ്ടാണ് ഈ കൌതുക കാഴ്ച. ഇനി ഈ കാഴ്ച അടുത്ത വര്‍ഷം മാര്‍ച്ചിലേ ഉണ്ടാവൂ.
ഇലക്ട്രിക് വാഹന ഉടമകളെ ഭയപ്പെടുത്തിയ സംഭവത്തിൽ കെഎസ്ഇബി വിശദീകരണം; ഷോക്കടിക്കാൻ കാരണം ഫീഡറിലെ തകരാറെന്ന് സംശയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]