
പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിക്കുകയും അതുവഴി അപകടം ഉണ്ടാവുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ നമ്മൾ വാർത്തകളിലൂടെയും മറ്റും അറിഞ്ഞിട്ടുണ്ടാവും. അതുപോലെ ഒഹിയോയിൽ ഒരു എട്ടു വയസ്സുകാരി മാതാപിതാക്കളുടെ എസ്യുവിയുമായി ഷോപ്പിംഗിനിറങ്ങി.
ഒരു ടാർഗറ്റ് സ്റ്റോറിലേക്കാണ് എട്ട് വയസ്സുകാരി തനിയെ കാറോടിച്ച് ചെന്നത്. 25 മിനിറ്റ് നേരം, 16 കിലോമീറ്ററാണ് കുട്ടി എസ്യുവിയുമായി സഞ്ചരിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. കുട്ടി ഓടിച്ചിരുന്ന കാറിന്റെ അടുത്തുകൂടി പോയ മറ്റൊരു കാറിന്റെ ഡാഷ്കാമിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. വളഞ്ഞുപുളഞ്ഞാണ് പലപ്പോഴും കുട്ടി വണ്ടി ഓടിച്ചിരുന്നത്. അതിനിടയിൽ ഒരു മെയിൽബോക്സിൽ കാർ ഇടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
എന്തായാലും, പിന്നീട് കുട്ടിയെ കണ്ടെത്തി. മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഡ്രൈവിംഗ് കണ്ട് അതുവഴി തന്റെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിൻ കിമേരി എന്നയാളാണ് 911 എന്ന എമർജൻസി നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞത്. ആദ്യം ഒരു കുട്ടിയാണ് വാഹനം ഓടിക്കുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു. മുതിർന്ന ഒരാളാണ് വാഹനമോടിക്കുന്നത് എന്നാണ് താൻ കരുതിയിരുന്നത് എന്നാണ് ജസ്റ്റിൻ പറഞ്ഞത്. വളഞ്ഞുപുളഞ്ഞാണ് കാർ പോയിക്കൊണ്ടിരുന്നത്. പിന്നീടാണ് ഒരു കുട്ടിയാണ് വണ്ടിയോടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. എന്താണിവിടെ സംഭവിക്കുന്നത് എന്നോർത്ത് താൻ ഞെട്ടിപ്പോയി. പിന്നെയാണ് 911 -ലേക്ക് വിളിച്ചത് എന്നും ഇയാൾ പറയുന്നു.
അമ്മയുടെ അനുവാദമില്ലാതെ അവരുടെ നിസ്സാൻ റോഗ് എടുത്താണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്നും പറഞ്ഞ് വീട്ടുകാർ പൊലീസിൽ പരാതി അറിയിച്ചിരുന്നു. അടുത്തുള്ള വീട്ടിലെ സെക്യൂരിറ്റി ക്യാമറയിൽ കുട്ടി കാറിൽ കയറുന്നത് പതിഞ്ഞിരുന്നു. 33,500 രൂപയുമായിട്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. അതുമായി കുട്ടി ഷോപ്പിംഗും നടത്തിയിരുന്നത്രെ.
an 8-year old girl in Ohio drove herself 25 minutes to Target, spent $400 and was drinking a Frappuccino when she got caught.
She’s probably grounded for a while but as soon as she’s free, I’m investing in whatever she does next pic.twitter.com/1cuBMyJzvZ
— Sheel Mohnot (@pitdesi) September 21, 2024
ഒടുവിൽ, ബെയിൻബ്രിഡ്ജ് ടൗൺഷിപ്പ് പൊലീസ് അവളെ ടാർഗെറ്റിൻ്റെ പാർക്കിംഗ് സ്ഥലത്താണ് കണ്ടെത്തിയത്. കൈയിൽ ഒരു ഫ്രാപ്പുച്ചിനോയുമായി കൂളായി നിൽക്കുകയായിരുന്നു കുട്ടി. പൊലീസ് പിന്നീട് കുട്ടിയെ വീട്ടുകാരെ ഏൽപ്പിച്ചു. കുട്ടിയായതുകൊണ്ട് തന്നെ കേസൊന്നും എടുത്തിട്ടില്ല. കുട്ടി സുരക്ഷിതയാണ് എന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]