
ഇടുക്കി: മൂന്നാറിലെ ഗ്യാപ് റോഡിൽ വീണ്ടും സാഹസികയാത്ര. കാറിന്റെ വാതിലിലിരുന്ന് യുവാവ് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാടകയ്ക്ക് എടുത്ത കാറിലായിരുന്നു യുവാവിന്റെ ആഭ്യാസപ്രകടനം. ഗ്യാപ്പ് റോഡിൽ ദേവികുളത്ത് വെച്ചാണ് കാറിന്റെ ഡോറിൽ കയറിയിരുന്ന് യാത്ര ചെയ്യുന്നത്. നാട്ടുകാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നിന്നും ഗ്യാപ്പ് റോഡിലാണ് യുവാവിന്റെ അപകടകരമായ യാത്രയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാറിൽ നിന്ന് മാത്രം നിരവധി അപകട യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതലും ഗ്യാപ്പ് റോഡിലൂടെയുള്ളവയായിരുന്നു. ഈ സംഭവങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. മൂന്നാർ ഭാഗത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണിപ്പോഴും അപകട യാത്രകൾ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]