എലത്തൂർ(കോഴിക്കോട്): ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ള മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമ അണിയറപ്രവർത്തകരായ നാല് ആളുകളുടെ പേരിൽ എലത്തൂർ പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോട് സംസാരിച്ചെന്നാണ് കേസ്.
ബിജിത്ത് ബാല സംവിധാനംചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2022-ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂർ സ്റ്റേഷൻ പരിധിയിലെ അന്നശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരി ഹാജരാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]