
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലിയിൽ അഞ്ച് വയസുള്ള സ്വദേശി കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. കുളത്തില്‍ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചെന്നും അടിയന്തര സഹായം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആറിലൂടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.
Read Also – 36,000 അടി ഉയരത്തിൽ വിമാനം, പൊടുന്നനെ അലർട്ട്; പുകയോ തീയോ? 10 മിനിറ്റിൽ 4,250 അടി താഴേക്ക്, എമർജൻസി ലാൻഡിങ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]