സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അഭിനേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയ പല പേരുകളും സമ്മാനിക്കാറുണ്ട്. ‘വയ്യാ സ്റ്റാര്‍’, ‘ചീറ്റിങ് സ്റ്റാര്‍’, ‘ഇന്റര്‍വെല്‍ സ്റ്റാര്‍’ എന്നിങ്ങനെ വിവിധങ്ങളാണ് പേരുകൾ. അക്കൂട്ടത്തില്‍ ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന പേര് നേടിയ നടനാണ് സുരേഷ് കൃഷ്ണ. ഏത് കഥാപാത്രത്തെയും മനോഹരമായി അവതരിപ്പിക്കുന്ന നടനാണ് സുരേഷ് കൃഷ്ണ. ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങള്‍ക്കായിരുന്നു ഏറെ ആരാധകര്‍. അതില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയില്‍ ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തെ അറിയാത്ത മലയാളി പ്രേക്ഷകര്‍ കുറവായിരിയിരിക്കും.
ഭാര്യയുടെ സഹോദരന് ക്രിസ്റ്റിയെ (മോഹന്‍ലാല്‍) കുഴിയില്‍ കൊണ്ട് ചാടിപ്പിക്കുന്ന കഥാപാത്രമാണ് ജോര്‍ജ്ജ് കുട്ടി. ബാങ്കിലെ ഒരു സാധാരണ ജീവനക്കാരനായ ക്രിസ്റ്റി അധോലോക രാജാവായി മാറുന്നതിന് കാരണക്കാരന്‍ ജോര്‍ജ്ജ് കുട്ടി മാത്രമാണ്. ആക്രമിക്കാന്‍ വന്നവരെ കൊലപ്പെടുത്തിയ ശേഷം ജോര്‍ജ്ജ് കുട്ടി ഓടിപ്പോകാന്‍ ശ്രമിക്കുമ്പോള്‍ നിഷ്കളങ്കനായ ക്രിസ്റ്റി, ‘നമ്മള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ, സ്വയം രക്ഷയ്ക്ക് ചെയതതല്ലേ’ എന്ന് പറഞ്ഞ് തടയാന്‍ ശ്രമിക്കുന്നു. തോക്ക് ക്രിസ്റ്റിയുടെ കെകളില്‍ ബലമായി പിടിപ്പിച്ച്, ‘നീ എന്നാ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാന്‍ വക്കീലുമായി വരാം’ എന്ന് പറഞ്ഞ് ജോര്‍ജ്ജ് കുട്ടി രക്ഷപ്പെടുകയാണ്. വളരെ സമര്‍ഥമായി ക്രിസ്റ്റിയെ കൊലയ്ക്ക് കൊടുത്ത് സംഭവത്തില്‍ നിന്ന് തടിയൂരുകയാണ് ജോര്‍ജ് കുട്ടി.
ക്രിസ്തൃന് ബ്രദേഴ്സിലെ ഈ രംഗം കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആളുകളെ പറഞ്ഞ സമ്മതിപ്പിക്കാന്‍ സുരേഷ് കൃഷ്ണയ്ക്ക് നന്നായി അറിയാമെന്നാണ് ജോര്‍ജ്ജ് കുട്ടിയുടെ കഥാപാത്രത്തിലൂടെ മനസ്സിലാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ഇതോടെയാണ് സുരേഷ് കൃഷ്ണയ്ക്ക് ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന പേര് ലഭിച്ചത്.
എന്തായാലും ഈ താരപദവി ആഘോഷിക്കുകയാണ് ‘മരണമാസ്’ സിനിമാ ടീം. സുരേഷ് കൃഷ്ണയും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംവിധായകന് ശിവപ്രസാദ്, അഭിനേതാക്കളായ രാജേഷ് മാധവന്, സിജു സണ്ണി എന്നിവരാണ് ഈ വീഡിയോലുള്ളത്. കണ്‍വിന്‍സിങ് സ്റ്റാര്‍ പൂര്‍ണമായും കണ്‍ഫൂസ്ഡ് ആന്റ് കണ്‍വിന്‍സ്ഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്ത് തടിതപ്പുന്നതാണ് വീഡിയോലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]