
ഹൈദരാബാദ്: ദേവര പാര്‍ട്ട് 1 സിനിമ സെപ്റ്റംബർ 27-ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തീയറ്ററുകളിലെത്താൻ അഞ്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ, ജൂനിയർ എൻടിആർ നായകനായ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം നടത്താനിരുന്ന പ്രീ റിലീസ് ഈവന്റ് റദ്ദാക്കിയത്.
സെപ്തംബർ 22-ന് ഹൈദരാബാദില്‍ പ്ലാന്‍ ചെയ്ത ഈവന്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് പരിപാടി റദ്ദാക്കിയത്. പിങ്ക്വില്ല റിപ്പോര്‍ട്ട് പ്രകാരം എന്‍ടിആര്‍ ആരാധകര്‍ ടിക്കറ്റ് വിറ്റതിനേക്കാള്‍ കൂടുതല്‍ എത്തിയതും. സുരക്ഷ സംവിധാനങ്ങള്‍ തകര്‍ന്നതുമാണ് അടിയന്തരമായി പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയത്.
പരിപാടി സംഘടിപ്പിച്ച സ്ഥലത്തേക്ക് എത്താന്‍ ദേവര നായകന് ജൂനിയര്‍ എന്‍ടിആര്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് പരിപാടി റദ്ദാക്കിയത് എന്നാണ് വിവരം. ആരാധകരുടെ തിരക്ക് കാരണം ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പൊലീസ് വൃത്തങ്ങള്‍ അടക്കം നിർദ്ദേശിച്ചതിനാല്‍ ജൂനിയര്‍ എന്‍ടിആറും പരിപാടി ഉപേക്ഷിച്ചു.
ആരാധകരുടെ ബാഹുല്യം കാരണം പരിപാടി ആസൂത്രണം ചെയ്തപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് മനസിലായതോടെ നിര്‍മ്മാതാക്കള്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ദേവരയുടെ പ്രീ-റിലീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ സംവിധായകന് ത്രിവിക്രം പരിപാടി നടക്കുന്ന വേദിയില്‍ എത്തിയ ശേഷം മടങ്ങി.
Event cancelled anta hotel tagalapadipoyedhi inka ❤️🔥❤️🔥❤️🔥💥💥💥💥 #DevaraTrailer #Devara #DevaraReleaseTrailer #JrNTR #Prerelase #Novtel
pic.twitter.com/6qegpnj6C8
— Allu Vamsi (@elonsucku) September 22, 2024
Event cancel ayi 1 hour ayina kuda yevadu bayataki kadaladam ledu 🙏🏻🙏🏻
6 years ra reyyy#Devara #JrNTR pic.twitter.com/2lWHf6MWcJ
— panthera tigris (@pantera__tigris) September 22, 2024
എന്തായാലും പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്.
ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്കി ആദരിച്ചു
‘ജയ് ഹനുമാൻ’ റാപ്പര്‍ ഹനുമാന് കൈന്‍ഡിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി മോദി – വീഡിയോ വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]