തുറസായിടത്ത് ഇടയ്ക്കിടെ കുറഞ്ഞ സമയം കാർ പാർക്ക് ചെയ്താലും കുഴപ്പമില്ല. പക്ഷേ കഠിനമായ സൂര്യപ്രകാശത്തിൽ ദീർഘനേരം പാർക്ക് ചെയ്യുന്നത് പലതരത്തിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകും.
തുറസായിടത്ത് ഇടയ്ക്കിടെ കുറഞ്ഞ സമയം കാർ പാർക്ക് ചെയ്താലും കുഴപ്പമില്ല. പക്ഷേ കഠിനമായ സൂര്യപ്രകാശത്തിൽ ദീർഘനേരം പാർക്ക് ചെയ്യുന്നത് പലതരത്തിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകും.
ഇത് നിങ്ങളുടെ കാറിൻ്റെ പെർഫോമൻസ്, ഇൻ്റീരിയർ, എക്സ്റ്റീരിയർ എന്നിവയിൽ നേരിട്ട് സ്വാധീനം ചെലുത്തും
കഠിനമായ സൂര്യപ്രകാശത്തിൽ കാർ പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
കാർ വെയിലത്ത് ദീർഘനേരം നിർത്തുന്നത് പെയിൻ്റിനെ ബാധിക്കും. ശക്തമായ സൂര്യപ്രകാശം കാരണം നിറം മങ്ങും. കാറിൻ്റെ തിളക്കം നഷ്ടപ്പെടും. ഇത് നിങ്ങളുടെ കാറിനെ പഴയതും നിർജീവവുമാക്കുന്നു.
ഇൻ്റീരിയറിലെ ഡാഷ്ബോർഡ്,സ്റ്റിയറിംഗ് വീൽ,സീറ്റുകൾ എന്നിവയെ സൂര്യപ്രകാശം ബാധിക്കും. പ്ലാസ്റ്റിക്, തുകൽ വസ്തുക്കളെ ഏറ്റവും കൂടുതൽ ബാധിക്കും. ദുർഗന്ധം വമിക്കാനും തുടങ്ങുന്നു.
കാർ വെയിലത്ത് നിർത്തുന്നത് ടയറിൻ്റെ ഗുണനിലവാരത്തെ ബാധിക്കും. അമിതമായ ചൂട് ടയർ മർദ്ദം വർദ്ധിപ്പിക്കുകയും ടയറിൽ വിള്ളലുകൾ ഉണ്ടാക്കും. ഇത് ടയർ പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
അമിതമായ ചൂട് കാറിൻ്റെ ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ പ്രതികരണത്തെ താപം വേഗത്തിലാക്കും. ഇതുമൂലം ബാറ്ററി എളുപ്പത്തിൽ തകരാറിലാകും.
കാർ വെയിലത്ത് പാർക്ക് ചെയ്താൽ, എഞ്ചിൻ തണുക്കാൻ കൂടുതൽ സമയമെടുക്കും. ഇത് ഇന്ധനക്ഷമതയെയും ബാധിച്ചേക്കാം.എഞ്ചിൻ ചൂടാകുമ്പോൾ കൂടുതൽ ഇന്ധനം ചെലവഴിക്കും.
പതിവായി വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, എസി കൺട്രോൾ എന്നിവയും അമിത ചൂടിൽ കേടാകും.
കാർ മൂടി വെക്കുക
വിൻഡോ ടിൻ്റുകൾ ഉപയോഗിക്കുക
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് ഇൻ്റീരിയറിനെ സംരക്ഷിക്കാൻ സൺഷേഡുകൾ ഉപയോഗിക്കുക.
പറ്റുമെങ്കിൽ തണലുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]