
ലോകത്തിലെ ഏറ്റവും വലിയ വാഴക്കുല; ഒറ്റക്കുലയില് 300 എണ്ണം; 50 അടി ഉയരം; വീഡിയോ കാണാം
വാഴ, വാഴക്കൃഷി എന്നിവ മലയാളികൾ സാധാരണമായി കാണുന്ന ഒന്നാണ്. നേന്ത്രൻ, റോബസ്റ്റ്, കദളി, പാളയങ്കോടൻ, ഞാലിപ്പൂവൻ തുടങ്ങി നിരവധി ഇനം വാഴകൾ കേരളത്തിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്.
എന്നാൽ 12 ഇഞ്ച് വരെ നീളമുള്ളതും ഒരു കുലയിൽ 300 ൽ അധികം പഴങ്ങളുള്ളതുമായ ഒരു വാഴപ്പഴം ലോകത്ത് ഉണ്ടെന്ന് അറിയുന്നത് രസകരമാണ്.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ പാപുവ ന്യൂ ഗിനിയയിൽ അത്തരത്തിലൊരു വാഴ ലോകശ്രദ്ധ നേടുകയാണ്. ഏറ്റവും വലിയ വാഴയ്ക്ക് ഏകദേശം 50 അടി ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചെടിയെന്ന ഖ്യാതിയുള്ള മൂസ ഇന്ഗെന്സിലാണ് വലിയ വാഴപ്പഴം വളരുന്നത്.
ഒറ്റക്കുലയില് 300 പഴങ്ങൾ വരെ ഉണ്ട്. ഈ വാഴ ഹൈലാൻഡ് ബനാന ട്രീ എന്നും അറിയപ്പെടുന്നു. നേന്ത്രപ്പഴത്തിന് സമാനമായ മഞ്ഞ മാംസമാണ് പഴത്തിന്. തവിട്ട് നിറമുള്ള വിത്തുകളും ഉണ്ട്. ചില രോഗങ്ങൾ തടയാൻ ദ്വീപ് നിവാസികൾ ഈ പഴം ഉപയോഗിക്കുന്നു.
130 കിലോ ഭാരമുള്ള ഈ വാഴ 2001 ജൂലൈയിലാണ് വിളവെടുത്തത്. ലാസ് കാൽമാസ് എന്ന നാനൂറ് ഏക്കർ വാഴ ഫാമിൽ നിന്നാണ് ഇത് ലഭിച്ചത്. അതിൽ 473 വാഴകൾ ഉണ്ടായിരുന്നു.
The post ലോകത്തിലെ ഏറ്റവും വലിയ വാഴക്കുല; ഒറ്റക്കുലയില് 300 എണ്ണം; 50 അടി ഉയരം; വീഡിയോ കാണാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]