
.news-body p a {width: auto;float: none;}
ലോകത്തിലെ ശക്തരായ ഭരണകൂടങ്ങളിൽ റഷ്യയെപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന രാജ്യമാണ് അമേരിക്ക. പല രാജ്യങ്ങളിലെയും ഭരണത്തെയും കച്ചവടത്തെയും വരെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യം. 123.8 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ആസ്തി. ലോകത്തെ 37 ശതമാനം ശതകോടീശ്വരരും ജീവിക്കുന്ന നാട്. ഏകദേശം 32.82 കോടി ജനങ്ങൾ വസിക്കുന്ന അമേരിക്കയാണ് ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം. സാമ്പത്തികമായി ശക്തമാണെങ്കിലും രാജ്യത്തെ ജനങ്ങളിൽ സാമ്പത്തിക അന്തരം കൂടുതലുള്ളതിന്റെ പ്രശ്നവും നേരിടുന്ന രാജ്യം കൂടിയാണ് അമേരിക്ക. ഇപ്പോഴിതാ ഈ നൂറ്റാണ്ടിന്റെ അവസാനം മറ്റൊരു ഭീഷണിയെക്കൂടി നേരിടേണ്ടി വരുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
അമേരിക്കയിലെ 30,000 നഗരങ്ങളിൽ 2100 ആണ്ടോടെ വലിയ മാറ്റങ്ങൾ സംഭവിക്കും എന്നാണ് സയൻസ്അലർട്ട് നടത്തിയ പഠനത്തിൽ തെളിയുന്നത്. ഇവയിൽ പകുതിയോളം നഗരങ്ങളിൽ ജനസംഖ്യ കുത്തനെ കുറയും. 12 മുതൽ 23 ശതമാനം ജനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് മാത്രമല്ല കുഴപ്പം. കാലാവസ്ഥ കാരണവും മനുഷ്യനിർമ്മിതവുമായ കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കുമ്പോൾ വലിയ വെല്ലുവിളി അടുത്ത നൂറ്റാണ്ടോടെ അമേരിക്കയ്ക്കുണ്ടാകും.
ഭാവിയിൽ അമേരിക്കൻ നഗരങ്ങളിൽ വലിയ മാറ്റം ജനസംഖ്യാ കാര്യങ്ങളിൽ ഉണ്ടാകാം. ഓരോ ഭാഗങ്ങളിലായി ജനങ്ങൾ വിഘടിച്ച് പോകുകയോ തീരെ കുറഞ്ഞുപോകുകയോ ചെയ്യാം. നിലവിൽ ഈ നഗരങ്ങളിലെ താമസക്കാരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രാദേശിക ഭരണകൂടങ്ങളും ടൗൺ പ്ളാനർമാരും മികച്ച സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ഇന്ന് പേരുകേട്ട പല നഗരഭാഗങ്ങളും നാളെ പ്രേതനഗരങ്ങളാകാം. ജനസംഖ്യ കുറയുന്നത് കാരണം അടിസ്ഥാന സൗകര്യങ്ങളായ ശുദ്ധജലം, ഗതാഗതം, വൈദ്യുതി, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവയിലെല്ലാം മറ്റുള്ളവർക്ക് പ്രശ്നങ്ങളുണ്ടാകും.
2021ൽ മിസിസിപ്പിയിലെ ജാക്സണിൽ ജലദൗർലഭ്യം ശക്തമായുണ്ടായി. ഇത് ഇത്തരം പ്രശ്നങ്ങൾ കാരണമാണ്. ജനസംഖ്യ കുറയുകയോ പ്രായമായവർ മാത്രമാകുകയോ ചെയ്താൽ അവിടെ കച്ചവടം കുറയും. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ് മരുഭൂമി സമാനമാകും ഇവിടങ്ങൾ.
ഇല്ലിനോയിസിലെ ഗതാഗത പ്രശ്നങ്ങൾ കണക്കുകൂട്ടുന്നതിനിടെ ഗവേഷകർ 50 സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ പഠനം വിപുലീകരിക്കുകയായിരുന്നു. സെൻസസ്, കാലാവസ്ഥാ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ പഠനം ഭാവിയെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നു. നിലവിൽ അമേരിക്കയിൽ 43 ശതമാനം ഇടങ്ങളിലാണ് താമസക്കാരെ നഷ്ടമാകുന്നത്. എന്നാൽ 2100ഓടെ 64 ശതമാനം ആയി ഇത് ഉയരും. കാലാവസ്ഥയടക്കം വിവിധ ഘടകങ്ങളാണ് ഇതിന് പിന്നിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മദ്ധ്യപടിഞ്ഞാറൻ മേഖലയിലും കൂടുതൽ പ്രേതനഗരങ്ങൾ രൂപം കൊള്ളും. ഇപ്പോൾ ആൾത്തിരക്കേറിയ ടെക്സാസ്, ഉട്ട പോലുള്ള ഭാഗങ്ങളിലും 2100ഓടെ ജനസംഖ്യ കുറഞ്ഞ ഇടമാകും. കൊളംബിയ, ഹവായ് എന്നീ സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും ജനസംഖ്യാ ശോഷണം സംഭവിക്കുന്നുണ്ട്. കാലിഫോർണിയയുടെ തെക്കൻ തീരം ആളൊഴിയും എന്നാൽ വടക്കൻ തീരത്ത് ജനസംഖ്യ കൂടും. വെർമോണ്ട്, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ 80 ശതമാനം ജനസംഖ്യ കുറയും. വയസായവർ മാത്രമുള്ള പ്രദേശങ്ങളിൽ പലവിധ പ്രശ്നങ്ങൾ രൂക്ഷമാകും. ഇഴ മറികടക്കാൻ മതിയായ കരുതൽ കൂടിയേ തീരൂ.