തൃശൂര്‍: കരടിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് വാൽപ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. വാല്‍പ്പാറയിലെ സിരി ഗുൺട്രാ എസ്റ്റേറ്റിലെ പത്താം നമ്പർ ചായത്തോട്ടത്തിൽ വളമിടുകയായിരുന്ന അസം സ്വദേശി അമർനാഥിനെയാണ്(26) കരടി ആക്രമിച്ചത്.
അടുത്തുണ്ടായിരുന്നവർ ഓടിയെത്തി കരടിയെ തുരത്തുകയായിരുന്നു. ഉടനെ തന്നെ അമർനാഥിനെ ആദ്യം വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മുമ്പും വാല്‍പ്പാറ മേഖലയില്‍ കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് കരടിയുടെ സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.
സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടയിൽ രണ്ടുപേര്‍ തിരയിൽ അകപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]