തിയറ്ററുകളില്‍ ആളുകളെ എത്തിക്കുന്നതില്‍ മുന്നില്‍ ആരെന്നതിന്റെ ഉത്തരം തമിഴ്നാട്ടില്‍ മിക്കവാറും വിജയ്യെന്നായിരുന്നു. ക്രൗഡ് പുള്ളര്‍ വിജയ് ആണെന്ന് ചിത്രങ്ങളുടെ വൻ വിജയങ്ങള്‍ തെളിയിക്കുന്നു, രജനികാന്തും ആവേശമുണ്ടാക്കുന്ന ഒരു താരമാണ് എങ്കിലും നിലവില്‍ മുന്നില്‍ ഉള്ളത് വിജയ്യാണ്. ജയിലറിനെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് ദ ഗോട്ട് എന്നാണ് തമിഴകത്ത് നിന്നുള്ള കളക്ഷൻ റിപ്പോര്‍ട്ടുകള്‍.
ജയിലര്‍ തമിഴ്നാട്ടില്‍ ആകെ 189.35 കോടി രൂപയാണ് നേടിയത് എന്നാണ് അനലിസ്റ്റുകളുടെ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദ ഗോട്ടാകട്ടെ ആകെ 207 കോടി രൂപയോളം തമിഴകത്ത് നിന്ന് നേടിയിട്ടുണ്ട്. പുതിയ റിലീസുകള്‍ എത്തിയെങ്കിലും നാല് കോടിയോളം ഇന്നലെ തമിഴകത്ത് നിന്ന് മാത്രമായി ദ ഗോട്ടിന് നേടാനായി. എന്തായാലും തമിഴകത്ത് വിജയ് ചിത്രം ദ ഗോട്ട് വൻ വിജമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.
ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശയതെന്നാണ് റിപ്പോര്‍ട്ട് . ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read More: കളക്ഷൻ ഞെട്ടിച്ചു, കിഷ്കിന്ധാ കാണ്ഡം ഒടിടിക്ക് കടുത്ത മത്സരം, റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി വമ്പൻ കമ്പനി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]