പുതുച്ചേരി∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 4 വിക്കറ്റ് മികവിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. 10 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഇനാന്റെ കരുത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 49.4 ഓവറിൽ 184 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടി.
മറുപടി ബാറ്റിങ്ങിൽ കെ.പി.കാർത്തികേയ (85 നോട്ടൗട്ട്), മുഹമ്മദ് അമാൻ (58 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തിൽ 3ന് 32 എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ 153 റൺസ് കൂട്ടിച്ചേർത്താണ് കാർത്തികേയ– അമാൻ സഖ്യം വിജയത്തിലെത്തിച്ചത്.
English Summary:
India defeated Australia in a one-day cricket match
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]