‘ഗുരുവായ നാഥനാം ഗുരുവായൂരപ്പനെ
ഗുരുവായൂരെത്തി ഞാന്‍ തൊഴുതുനില്ക്കേ
അവിടന്ന് അരുളുന്നു നാരായണമന്ത്രം
നരനായ എന്നുടെ മോക്ഷത്തിനായ്’…
അസുഖത്തിന്റെ ചെറിയ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ പ്രിയ ഗായകന് പി. ജയചന്ദ്രന്റെ സ്വരമാധുരി വീണ്ടുമൊഴുകി.
”ഗുരുവായൂരപ്പന് നിശ്ചയിക്കുന്നതുവരെ ഞാന്‍ പാടും. എന്റെ ജീവന് ഗുരുവായൂരപ്പന്റെ കാല്ക്കീഴില് വെച്ചിരിക്കുകയാണ്. ഒപ്പം നിങ്ങളോടെല്ലാവരും നന്ദി പറയുന്നു”. തിരിച്ചുവരവിന്റെ വേളയില്‍ വികാരാധീനനായ ജയചന്ദ്രന് പറഞ്ഞു. പുതിയ സംഗീത ആല്‍ബത്തിന്റെ റെക്കോഡിങ്ങിനെത്തിയപ്പോള് മാധ്യമങ്ങളോട് മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. ബാലു ആര്. നായര്‍ രചിച്ച ഗുരുവായൂരപ്പഭക്തിഗാനങ്ങള്ക്ക് സ്വയം സംഗീതം പകര്‍ന്നാണ് ജയചന്ദ്രന് ആലപിച്ചത്. പൂത്തോള്‍ വഞ്ചിക്കുളത്തിനടുത്ത് ഡിജിട്രാക്ക് സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഫെബ്രുവരിയിലും ഇവിടെ അദ്ദേഹത്തിന്റെ ഗാനത്തിന്റെ റെക്കോര്‍ഡിങ് നടന്നിരുന്നു. ബി.കെ. ഹരിനാരായണന് രചിച്ച ഗാനങ്ങളുടെ റെക്കോഡിങ്ങിനുകൂടി ഒരുങ്ങുകയാണദ്ദേഹം.
ഓരോ തുടക്കവും ഗുരുവായൂരപ്പന്റെ ഗാനങ്ങളിലൂടെ ആകണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ അദ്ദേഹം അമ്മ സുഭദ്രക്കുഞ്ഞമ്മ മുന്‍പ് തന്റെ ശബ്ദം എന്നും നിലനില്ക്കാന് ഗുരുവായൂരപ്പന് വെള്ളി ഓടക്കുഴല്‍ സമര്‍പ്പിച്ചത് ഓര്‍ത്തെടുത്തു. വൈകാതെ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തും. ഭഗവാനെക്കുറിച്ച് തിരുനടയില്‍നിന്ന് പാടണം- അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]