
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സസ്ഥാനത്ത് രണ്ടിടങ്ങളില്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇന്ന് നിയസഭയില്‍ അവതരിപ്പിച്ച തന്റെ മൂന്നാമത്തെ ബഡ്ജറ്റിലാണ് ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത്.
പദ്ധതി പ്രകാരം സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കും. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാമായും 2050ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും കേരളത്തെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്പാദനത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ട് എന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ അളവില്‍ കുറയ്ക്കാന്‍ ദീര്‍ഘദൂരവാഹനങ്ങളിലും കപ്പലുകളിലും ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ വികസനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ പുനരുല്പ്പാദിപ്പിക്കാന് കഴിയുന്ന ഊര്‍ജ്ജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഹിക്കുന്നതിലൂടെ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇ വി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കിഫ്ബിയുടെ പിന്തുണയോടെ വികസിപ്പിക്കും എന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുമായി ബന്ധത്തപ്പട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ടിടിപില്‍, വിഎസ്എസ്സി, സി-ഡിഎസി, ടിആര്‍ഇഎസ്ടി, എന്നിവ ഉള്‍ത്തപ്പടുന്ന കണ്‍സോര്‍ഷ്യം രുപീകരിച്ചിട്ടുണ്ട് ഈ കണ്‍സോര്‍ഷ്യം പ്രൊജക്ടിനായി 25 കോടി രൂപ അധികമായി വകയിരുത്തുന്നതായും ധനമന്ത്രി വ്യക്തമാക്കി.
The post തിരുവന്തപുരത്തും കൊച്ചിയിലും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]