
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുളള ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങളുടെ നികുതിയില്‍ വര്‍ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്.
ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കും. കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയില്‍ 10% കുറവ് 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്ന വാഹനങ്ങളുടെ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതിനാല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് നല്കുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതുവഴി സര്‍ക്കാരിന് ഏഴ് കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.
അതേ സമയം കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന കോണ്ടാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ പത്ത് ശതമാനത്തിന്റെ കുറവ് വരുത്തുന്നതായി ധനമന്ത്രി അറിയിച്ചു. ഇതുവഴി 28 കോടി രൂപയുടെ വരുമാന നഷ്ടം സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പൊതുഗതാഗതം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നാണ് ധനമന്ത്രി അറിയിക്കുന്നത്. The post മോട്ടോർ വാഹന നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 % ആക്കി കുറച്ചു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]