
ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ഇന്ത്യയുടെ ആര് അശ്വിന്.ഇന്നലെ ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ചരിത്രത്തില്‍ 30ല്‍ അധികം അഞ്ച് വിക്കറ്റ് നേട്ടവും 20ല്‍ അധികം 50+ സ്കോറുകളും നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടമാണ് അശ്വിന് സ്വന്തമാക്കിയത്.
ടെസ്റ്റ് കരിയറില്‍ 36 അഞ്ച് വിക്കറ്റ് നേട്ടവും 20 ല്‍അധികം അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്റെ പേരിലുണ്ട്. ആറ് സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയുമാണ് അശ്വിന്റെ പേരിലുള്ളത്.ചെന്നൈ ചെപ്പോക്കില്‍ മികച്ച റെക്കോര്‍ഡുള്ള അശ്വിന് അവസാനം കളിച്ച ഏഴ് ടെസ്റ്റുകളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 55.16 ശരാശരിയില്‍ 331 റണ്‍സാണ് നേടിയത്. ബൗളിംഗിലും ഹോം ഗ്രൗണ്ടായ ചെന്നൈ അശ്വിന്റെ ഇഷ്ടവേദിയാണ്.നാല് അഞ്ച് വിക്കറ്റ് നേട്ടവും ഒരു പത്ത് വിക്കറ്റ് നേട്ടവും ഉള്‍പ്പെടെ 23.60 ശരാശരിയില്‍ 30 വിക്കറ്റാണ് അശ്വിന് ചെന്നൈയില്‍ നേടിയത്.
147 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം; വിവിയൻ റിച്ചാര്‍ഡ്സിനെപ്പോലും പിന്നിലാക്കി യശസ്വി ജയ്സ്വാള്‍
ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡും അശ്വിന് ഇന്നലെ സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ ഹാട്രിക് സെഞ്ചുറി തികച്ചിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ് അശ്വിന്റെ മുന്‍ഗാമി.
2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും അശ്വിന് ചെന്നൈയില്‍ സെഞ്ചുറി നേടിയിരുന്നു. 106 റണ്‍സായിരുന്നു അന്ന് അശ്വിന് അടിച്ചെടുത്തത്. 1998 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് സച്ചിന് ചെന്നൈയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കിയത്. 1998ല്‍ ഓസ്ട്രേലിയക്കെതിരെ 155,1999ല്‍ പാകിസ്ഥാനെതിരെ 136, 2001ല്‍ ഓസ്ട്രേലിയക്കെതിരെ 126 എന്നിങ്ങനെയായിരുന്നു സച്ചിന്റെ ഹാട്രിക്ക് സെഞ്ചുറി നേട്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]