
സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച കാർ അപകടത്തിൽ തീ പടരാൻ ഇടയാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു കുപ്പി പെട്രോൾ. ഷോർട്ട് സർക്യൂട്ട് വഴി ഉണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാൻ കാരണമായത് കാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ആണെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയത്.
കാറിൽ സ്റ്റീരിയോ സംവിധാനവും റിവേഴ്സ് ക്യാമറയും അധികമായി ഘടിപ്പിച്ചിരുന്നു. ഇവയുടെ വയറിങ് കത്തിനശിച്ചതായി കണ്ടെത്തി.
ജെസിബി ഡ്രൈവർ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി.തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായി.
കണ്ണൂർ ഫയർ സ്റ്റേഷന് ഇന്നലെ രാവിലെയാണ് അതിദാരുണമായ സംഭവമുണ്ടായത്. അപകടത്തിൽ കുറ്റ്യാട്ടൂർ സ്വദേശി പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി.
കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.
The post കണ്ണൂരിൽ കാർ അപകടത്തിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; തീ ആളിപ്പടരാൻ ഇടയാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു കുപ്പി പെട്രോൾ ; മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്ത് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]