
രജനികാന്തിനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനംചെയ്യുന്ന ചിത്രമാണ് കൂലി. വൻതാരനിരയുമായി വരുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഒന്നടങ്കം വിഷമത്തിലാക്കിയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ വിഷയത്തിൽ തന്റെ സങ്കടം തുറന്നുപറഞ്ഞിരിക്കുകയാണ് ലോകേഷ്.
രജനികാന്തിനൊപ്പം കൂലിയിൽ ഒരു പ്രധാനവേഷത്തിലെത്തുന്നത് തെലുങ്ക് സൂപ്പർതാരം നാഗാർജുനയാണ്. സൈമൺ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാഗാർജുന അഭിനയിക്കുന്ന ഒരു സുപ്രധാനരംഗമാണ് കഴിഞ്ഞദിവസം ചോർന്നത്. കയ്യിൽ ചുറ്റികയുമായി നിൽക്കുന്ന താരമാണ് സംഘട്ടനരംഗത്തിന്റേതെന്ന് തോന്നിക്കുന്ന ദൃശ്യത്തിലുള്ളത്.
ഒറ്റയൊരാൾ ചെയ്ത റെക്കോർഡിങ്ങിന്റെ ഫലമായി ഒരുപാടുപേരുടെ രണ്ടുമാസത്തെ അധ്വാനമാണ് പാഴായിപ്പോയതെന്ന് ലോകേഷ് എക്സിൽ പോസ്റ്റ് ചെയ്തു. ഒരു സിനിമയുടെ മൊത്തം അനുഭവത്തെ ബാധിക്കും എന്നതിനാൽ ആരും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
സൗബിൻ ഷാഹിർ, കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ്, മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്. സണ്‍ പിക്ചേഴ്സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]