
ഷോപ്പിംഗ് മാളുകളിലും കടകളിലും ഒക്കെ ഇന്ന് റെസ്റ്റ്റൂമുകൾ ഉണ്ട്. എന്നാൽ, അതുപയോഗിക്കണമെങ്കിൽ ഇത്ര രൂപയുടെ സാധനം വാങ്ങണം എന്ന് വന്നാലോ? ബെംഗളൂരുവിലുള്ള ഒരു മാൾ അത്തരം നിബന്ധന വച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ഒരു റെഡ്ഡിറ്റ് യൂസറാണ് ഇങ്ങനെയൊരു അനുഭവം പങ്കുവച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിലുള്ള വിഐപി റെസ്റ്റ്റൂം ഉപയോഗിക്കണമെങ്കിൽ 1000 രൂപയുടെ സാധനങ്ങളെങ്കിലും വാങ്ങിക്കണം എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. തന്റെ അനുഭവമാണ് റെഡ്ഡിറ്റ് യൂസർ പറയുന്നത്. അതിൽ പറയുന്നത് 1000 രൂപയ്ക്ക് എങ്കിലും സാധനങ്ങൾ വാങ്ങിയാലേ ഗ്രൗണ്ട് ഫ്ലോറിലുള്ള നല്ല റെസ്റ്റ്റൂം ഉപയോഗിക്കാൻ സാധിക്കൂ എന്നാണ്. അതില്ലാത്തതിനാൽ മുകളിലെ നിലകളിലുള്ള സൗകര്യം കുറഞ്ഞ, നല്ലതല്ലാത്ത റെസ്റ്റ്റൂം ഉപയോഗിക്കേണ്ടി വന്നു എന്നും ഇയാൾ പറയുന്നുണ്ട്.
DeskKey9633 എന്ന യൂസറാണ് മാളിൽ നിന്നുള്ള തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ചർച്ച് സ്ട്രീറ്റിൽ നിന്നാണ് താൻ ഷോപ്പിംഗ് മാളിലേക്ക് വന്നത്. മറ്റ് ശുചിമുറികളിൽ ശരിക്കും ഫ്ലഷ് പോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. 1000 രൂപയ്ക്ക് സാധനം വാങ്ങാത്തതുകൊണ്ട് തനിക്ക് ഗ്രൗണ്ട് ഫ്ലോറിലെ റെസ്റ്റ്റൂം ഉപയോഗിക്കാൻ സാധിക്കാതെ വരികയായിരുന്നു എന്നും ഇയാൾ പറയുന്നു.
വളരെ പെട്ടെന്നാണ് യുവാവിന്റെ അനുഭവം കുറിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലായി മാറിയത്. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയതും. ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് ഒരു വിഭാഗം പ്രതികരിച്ചത്. വളരെ നിരാശാജനകമായ അനുഭവം എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്. ഇപ്പോൾ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടാകുന്നുണ്ട് എന്ന് കുറിച്ചവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]